ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥി യൂനിയൻ പ്രസിഡൻറും എ.ബി.വി.പി നേതാവുമായ അങ്കിവ് ബസോയയുടെ വ്യാജ ബിരുദം അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ച സമിതി തമിഴ്നാട്ടിലേക്ക്. തമിഴ്നാട്ടിലെ തിരുവള്ളൂർ സർവകലാശാലയിൽ ബുദ്ധിസ്റ്റ് സ്റ്റഡീസിൽ ബിരുദം നേടിയതായി കാണിച്ചാണ് എ.ബി.വി.പി നേതാവ് ഡൽഹി സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയത്.
നവംബർ 12നുള്ളിൽ ബിരുദം വ്യാജമാണോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി ൈഹകോടതി അന്ത്യശാസനം നൽകിയിരുന്നു. കോൺഗ്രസിെൻറ വിദ്യാർഥി വിഭാഗമായ എൻ.എസ്.യു നടത്തിയ അന്വേഷണത്തിലാണ് ബിരുദം വ്യാജമാണെന്ന് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.