ചെന്നൈ: സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ചും പ്രക്ഷോഭത്തിന് ആഹ്വാനം െചയ്തും ഫേസ്ബുക്കിൽ പോസ്റ്റിട്ട ഗവേഷണ വിദ്യാർഥിെയ തമിഴ്നാട് പൊലീസ് ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ചിദംബരം അണ്ണാമൈല സർവകലാശാല സോഷ്യോളജി ഗവേഷണ വിദ്യാർഥി കുബേരൻ (32) ആണ് അറസ്റ്റിലായത്.
യുവാവിനെ കോടതിയിൽ ഹാജരാക്കി കടലൂർ സെൻട്രൽ ജയിലിലടച്ചു. തമിഴ് ദേശീയ പെരിയക്കം സംഘടനാ പ്രവർത്തകനാണ്. ഒായിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ പൈപ്പ്ലൈൻ പദ്ധതിക്കെതിരെ തഞ്ചാവൂർ ജില്ലയിലെ കതിരമംഗലത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ തുടരുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണ നൽകി കുബേരൻ അഭിപ്രായം പറഞ്ഞതാണ് സംസ്ഥാന സർക്കാറിനെ പ്രേകാപിപ്പിച്ചത്. ക്ലാസ് ബഹിഷ്കരിച്ച് കതിരമംഗലം പ്രക്ഷോഭത്തിന് െഎക്യദാർഢ്യം പ്രകടിപ്പിക്കാൻ ഇൗ മാസം 20ന് സർവകലാശാല പരിസരത്ത് സംഘടിക്കണമെന്ന് വിദ്യാർഥികളോട് അഭ്യർഥിച്ചിരുന്നു.
പൈപ്പ്ലൈൻ പദ്ധതി ഉേപക്ഷിക്കുക, സുരക്ഷക്കായി നിയോഗിച്ച പൊലീസ് സംഘത്തെ പിൻവലിക്കുക, സമരത്തിന് നേതൃത്വം നൽകിയതിന് റിമാൻഡിലായ പ്രഫ. ജയരാമെന മോചിപ്പിക്കുക, പരിസ്ഥിതി പ്രശ്നങ്ങളിൽ അഭിപ്രായം പറയുന്നവരെ ഭീകരവാദികളായി ചിത്രീകരിക്കുന്ന സർക്കാർ സമീപനം മാറ്റുക തുടങ്ങിയ ആവശ്യങ്ങളും ഫേസ്ബുക്കിൽ കുബേരൻ കുറിച്ചിരുന്നു.
അണ്ണാമലൈ നഗർ പൊലീസാണ് കേസെടുത്തത്. വിദ്യാർഥിയെ റിമാൻഡ് ചെയ്തതിൽ തമിഴ് ദേശീയ െപരിയക്കം അധ്യക്ഷൻ പി. മണിയരസൻ പ്രതിഷേധിച്ചു. പൈപ്പ് ലൈൻ പദ്ധതിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ ശ്രമിച്ചെന്നാരോപിച്ച് പെരിയാർ സർവകലാശാല മാധ്യമ വിദ്യാർഥിനിയായ വളർമതിയെ ഗുണ്ടാ നിയമപ്രകാരം കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്ത് ക്രമസമാധാനം തകർക്കുന്നവരെ ശക്തമായി നേരിടുമെന്നാണ് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.