തത്തയുടെ കരച്ചിൽ ശല്യമായി; അയൽക്കാരനെതിരെ പരാതിയുമായി 72കാരൻ പൊലീസ് സ്റ്റേഷനിൽ

പുണെ: അയൽക്കാരൻ വളർത്തുന്ന തത്തയുടെ നിരന്തര കരച്ചിൽ കാരണം ​പൊറുതിമുട്ടിയ വയോധികൻ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ. മഹാരാഷ്ട്രയിലെ പുണെയിലാണ് സംഭവം. 72കാരനായ സുരേഷ് ഷിൻഡെയാണ് അയൽവാസിയായ അക്ബർ അംജദ് ഖാനെതിരെ ഖഡ്കി പൊലീസിനെ സമീപിച്ചത്. നഗരത്തിലെ ശിവാജിനഗർ പ്രദേശത്താണ് ഇരുവരും താമസിക്കുന്ന ഭവന സമുച്ചയം. തത്ത നിരന്തരം കരയുന്നത് തനിക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതായി സുരേഷ് ഷിൻഡെയുടെ പരാതിയിൽ പറയുന്നു.

പരാതിയിൽ തത്തയുടെ ഉടമക്കെതിരെ സമാധാന ലംഘനത്തിന് കേസെടുത്തതായും ഉചിതമായ നടപടിയെടുക്കുമെന്നും ഖഡ്കി ​പൊലീസ് അറിയിച്ചു.

Tags:    
News Summary - Annoyed by neighbour​'s parrot, senior citizen files complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.