പുരി: ഒഡിഷയിലെ പുരി നഗരത്തിലെ പ്രസിദ്ധമായ ജഗന്നാഥ ക്ഷേത്ര രഥയാത്രക്ക് തുടക്കമായി. കൃഷ്ണൻ, സഹോദരൻ ബാലഭദ്രൻ, സഹോദരി സുഭദ്ര എന്നിവരുടെ വിഗ്രഹങ്ങൾ വഹിച്ച കൂറ്റൻ രഥങ്ങൾ 2.5 കിലോമീറ്റർ അകലെയുള്ള ഗുണ്ടിച്ച ക്ഷേത്രത്തിലേക്ക് വലിച്ചുകൊണ്ടുപോകാൻ ആയിരക്കണക്കിന് ഭക്തരാണെത്തിയത്.
രാഷ്ട്രപതി ദ്രൗപതി മുർമു, ഒഡിഷ ഗവർണർ രഘുബർ ദാസ്, മുഖ്യമന്ത്രി മോഹൻ ചരൺ മാജി, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ പ്രധാന ജഗന്നാഥ രഥത്തെ ബന്ധിപ്പിച്ച കയർ വലിച്ച് രഥയാത്രയിൽ പ്രതീകാത്മകമായി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.