കൊൽക്കത്ത: തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വെട്ടിലാക്കി മന്ത്രിസഭയിൽനിന്ന് വീണ്ടും രാജി. വനംവകുപ്പ് മന്ത്രി രജീബ് ബാനർജിയാണ് രാജിക്കത്ത് കൈമാറിയത്.
ഇദ്ദേഹം ബി.ജെ.പിയിൽ ചേർന്നേക്കുമെന്നാണ് വിവരം. കഴിഞ്ഞ ഡിസംബറിൽ മമത വിളിച്ചുചേർത്ത കാബിനറ്റ് യോഗത്തിൽ രജീബ് ബാനർജി പെങ്കടുത്തിരുന്നില്ല. കാബിനറ്റ് യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്ന കാര്യം മുൻകൂട്ടി അറിയിക്കുകയും ചെയ്തിരുന്നില്ല. ഇതോടെ രജീബ് ബാനർജി ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ വൻതോതിൽ പ്രചരിച്ചിരുന്നു.
പശ്ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കുന്നത് വളരെ വളരെ അംഗീകാരമാണ്. ഈ അവസരം ലഭിച്ചതിന് ഞാൻ നന്ദി പറയുന്നുവെന്ന് രജീബ് കൈമാറിയ രാജിക്കത്തിൽ പറയുന്നു.
തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ തൃണമൂലിൽനിന്ന് കൂടുതൽ നേതാക്കളെ പാർട്ടിയിലെത്തിക്കാനാണ് ബി.ജെ.പിയുടെ നീക്കം. സുവേന്ദു അധികാരി ഉൾപ്പെടെ നിരവധി നേതാക്കൾ ബി.ജെ.പി പാളയത്തിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.