ന്യൂഡൽഹി: അലീഗഡ് മുസ്ലീം യൂനിവോഴ്സിറ്റി വിദ്യാർഥി നേതാവ് ഷർജീൽ ഉസ്മാനിക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. 'വിദ്വേഷം' നിറഞ്ഞ ട്വീറ്റിെൻറ പേരിലാണ് ഐ.പി.സി 505 പ്രകാരം ഷർജീലിനെതിരെ കേസെടുത്തതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
രാമനെ അധിക്ഷേപിച്ചു, മതവികാരം വ്രണപ്പെടുത്തി എന്ന് കാണിച്ച് മഹാരാഷ്ട്രയിലെ ജൽനയിൽ നിന്നുള്ള ഹിന്ദു ജാഗരൺ മഞ്ച് ഭാരവാഹിയായ അംബാദാസ് അംബോറെ നൽകിയ പരാതിയിലാണ് കേസ്.
'പ്രകോപനമുണ്ടാക്കുന്ന' സമൂഹ മാധ്യമ പോസ്റ്റിെൻറ പേരിൽ നേരത്തെ മഹാരാഷ്ട്രയിലും ഷർജീൽ ഉസ്മാനിക്കെതിരെ കേസ് എടുത്തിരുന്നു. എൽഗാർ പരിഷത് കേസിൽ പുനെയിലും ഷർജീലിനെതിരെ കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.