ഖനൗരി അതിർത്തിയിൽ സമരം ചെയ്യുകയായിരുന്ന കർഷകരിൽ ഒരാൾ കൂടി മരിച്ചു

ന്യൂഡൽഹി: ഖനൗരി അതിർത്തിയിൽ സമരം ചെയ്യുകയായിരുന്ന കർഷകരിൽ ഒരാൾ കൂടി മരിച്ചു. ബത്തിൻഡ സ്വദേശിയായ ദർശൻ സിങ്(62) ആണ് മരിച്ചത്. ഇതോടെ സമരത്തിനിടെ മരിച്ച കർഷകരുടെ എണ്ണം അഞ്ചായി ഉയർന്നു. ഫെബ്രുവരി 13 മുതൽ ദർശൻ സിങ് സമരത്തിന്റെ ഭാഗമായി ഉണ്ട്.

കഴിഞ്ഞ ദിവസം രാത്രി ദർശൻ സിങ്ങിന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ പത്രാൻ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ, കമ്യൂണിറ്റ് ഹെൽത്ത് അധികൃതർ അദ്ദേഹത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. പിന്നീട് പട്യാലയിലെ രാജേന്ദ്ര ആശുപത്രിയിൽ ദർശൻ സിങ്ങിനെ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എട്ട് ഏക്കർ ഭൂമിയാണ് ദർശൻ സിങ്ങിന് ഉണ്ടായിരുന്നത്. എട്ട് ലക്ഷം രൂപയുടെ ഭീമമായ കടവും അദ്ദേഹത്തിനുണ്ടായിരുന്നു. ഭാരത് കിസാൻ യൂണിയൻ കർഷകന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. സംഘടനയുടെ ബത്തിൻഡ ജനറൽ സെക്രട്ടറി റേഷം സിങ് അതിർത്തികളിൽ കൂടുതൽ കർഷകർ മരിക്കുന്നത് തടയാൻ സമരക്കാരുടെ ആവശ്യങ്ങൾ ഏ​ത്രയും പെട്ടെന്ന് അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ഖ​നൗ​രി അ​തി​ർ​ത്തി​യി​ൽ സ​മ​രം ചെ​യ്തി​രു​ന്ന പ​ഞ്ചാ​ബ് ഭ​ട്ടി​ണ്ഡ സ്വ​ദേ​ശിയാ 24കാ​ര​ൻ ശു​ഭ് ക​ര​ൺ സി​ങ്ങും ബുധനാഴ്ച മരിച്ചിരുന്നു. ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്ത് മു​റി​വേ​റ്റാ​ണ് ശു​ഭ്‌ ക​ര​ൺ മ​രി​ച്ച​തെ​ന്ന് ര​ജീ​ന്ദ്ര ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഹ​ർ​നം സി​ങ് രേ​ഖി പ​റ​ഞ്ഞു. മ​ര​ണ​കാ​ര​ണം വെ​ടി​യേ​റ്റ പ​രി​ക്കാ​യി​രി​ക്കാ​മെ​ന്നും എ​ന്നാ​ൽ കൃ​ത്യ​മാ​യ കാ​ര​ണം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ വ്യ​ക്ത​മാ​കൂ​വെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ശുഭ് കരൺ സിങ്ങിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രഖ്യാപിച്ചിരുന്നു. 

Tags:    
News Summary - Another farmer dies, 5th death during ongoing protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.