നൂഹ് സംഘർഷം: പ്രതികളിലൊരാളെ വെടിവെച്ച് പിടികൂടി

ന്യൂഡൽഹി: നൂഹ് സംഘർഷത്തിലെ പ്രതിയെ വെടിവെച്ച് പിടികൂടിയെന്ന് ഹരിയാന പൊലീസ്. എൻകൗണ്ടറിൽ ഇയാളുടെ കാലിനാണ് വെടിയേറ്റത്. സംഘർഷവുമായി ബന്ധപ്പെട്ട പ്രതികളെ പിടികൂടാൻ ​ഇയാഴ്ച പൊലീസ് നടത്തുന്ന മൂന്നാമത്തെ എൻകൗണ്ടറാണിത്.

ഒസാമ എന്ന പെഹലെവാനെയാണ് പിടികൂടിയത്. നൂഹിലെ നൾഹാറിൽ തീകൊളുത്തിയെന്ന കുറ്റം ചുമത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഉജിന എന്ന സ്ഥലത്തുവെച്ച് പൊലീസ് ഇയാളെ വെടിവെച്ച് പിടികൂടുകയായിരുന്നു. ഒസാമ ഇപ്പോൾ നൽഹാർ മെഡിക്കൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

നാടൻ തോക്കും വെടിയുണ്ടയും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ചൊവ്വാഴ്ചയും നൂഹ് കലാപ കേസിലെ പ്രതിയെ പൊലീസ് വെടിവെച്ച് പിടികൂടിയിരുന്നു. തൗരു ജില്ലയിലാണ് എൻകൗണ്ടർ നടന്നത്. വാസിം എന്നയാളെയാണ് പിടികൂടിയത്. ഇയാളുടെ തലക്ക് ​പൊലീസ് 25,000 രൂപ വിലയിട്ടിരുന്നു. ആഗസ്റ്റ് 15നും 16നും സമാനമായ രീതിയിൽ രണ്ട് പേരെ എൻകൗണ്ടറിൽ പിടികൂടിയിരുന്നു.

Tags:    
News Summary - Another Nuh violence accused arrested after being shot in leg in police encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.