ശ്രീനഗർ: ആറുമാസത്തിലേറെയായി വീട്ടുതടങ്കലിൽ കഴിയുന്ന കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയുടെ നരച്ച താടിയ ുള്ള ഫോട്ടോ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.
വീട്ടിൽ ഒരു ഡോക്ടർെക്കാപ്പം ഉമർ അബ്ദുല്ല നിൽക്കുന്ന േഫാട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. കശ്മീരിൻെറ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റ് അഞ്ച് മുതൽ ഹരി നിവാസിൽ വീട്ടുതടങ്കലിലാണ് ഉമർ അബ്ദുല്ല.
കേന്ദ്രം തടവിലാക്കിയ ശേഷം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുകയാണ് ഈ മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി. ഈ വർഷം ജനുവരിയിൽ നരച്ച താടി വളർത്തിയ ഉമർ അബ്ദുല്ലയുടെ ഫോട്ടോ ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ വൈറലായിരുന്നു.
പശ്ചിമ ബംഗാർ മുഖ്യമന്ത്രി മമത ബാനർജി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കം ഷെയർ ചെയ്ത ചിത്രം സമകാലിക ഇന്ത്യയിലെ ജനാധിപത്യത്തിൻെറ ദുരവസ്ഥ വിവരിക്കാനായി വ്യാപകമായി ഉപയോഗിക്കപ്പെട്ടു. തണുപ്പിനെ പ്രതിരോധിക്കുന്ന തൊപ്പിയും കുപ്പായവും ധരിച്ച് മഞ്ഞുവീഴുന്ന പശ്ചാത്തലത്തിൽ ഉമർ അബ്ദുല്ല നിൽക്കുന്ന ഫോട്ടോയായിരുന്നു അത്.
കഴിഞ്ഞ ഒക്ടോബറിൽ ഉമർ അൽപം താടി വളർത്തിയ ചിത്രം പുറത്തുവന്നിരുന്നു. വീട്ടുതടങ്കലിൽ നിന്ന് മോചിതനാകുന്നത് വരെ താടി വടിക്കുകയില്ലെന്ന തീരുമാനത്തിലാണ് ഉമറെന്ന് വീട്ടുകാർ അന്നേ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.