മുംബൈ: തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച് വീണ്ടും പുൽവാമക്ക് സമാനമായ ‘ഭീകരാക്രമണ’മുണ്ടാകുമെന്ന് ആശങ്കയുള ്ളതായി മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ. ശനിയാഴ്ച നഗരത്തിൽ പാർട്ടി പൊതുയോഗത്തിൽ പുൽവാമ ഭീക രാക്രമണവും ബാലാകോട്ട് പ്രത്യാക്രമണവും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന പ്രധാനമന്ത്രി നന്ദ്രേമോദിയെ വിമർശിക്കെയാണ് രാജ് ആശങ്ക പങ്കുവെച്ചത്.
വാണിജ്യ സമൂഹം ജവാന്മാരെക്കാൾ ധീരരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്ന പഴയ വിഡിയോ ക്ലിപ്പ് വേദിയിൽ പ്രദർശിപ്പിച്ച രാജ് ഇതാണ് സൈനികരോട് വലിയ ബഹുമാനമാണെന്ന് പറഞ്ഞ നമ്മുടെ പ്രധാനമന്ത്രിയെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു. ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് സർക്കാർ നുണ പറയുകയാണെന്നും വിഷയം വോട്ടാക്കി മാറ്റുകയാണ് അവരുടെ ലക്ഷ്യമെന്നും രാജ് തുറന്നടിച്ചു. ഇതുവരെ നൽകിയ വാഗ്ദാനങ്ങളൊന്നും നിറവേറ്റാൻ കഴിയാത്ത ബി.ജെ.പിക്കു മുന്നിൽ ദേശസ്നേഹം മാത്രമാണ് ഒരു കുറുക്കുവഴി.
എൻെറ വാക്കുകൾ കുറിച്ചുവെച്ചോളൂ അതിനായി അവർ പുൽവാമക്ക് സമാനമായ ആക്രമണം സൃഷ്ടിക്കും. എന്നിട്ട് രാജ്യസ്നേഹം പ്രസംഗിക്കും -രാജ് പറഞ്ഞു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചോദ്യം ചെയ്താൽ പുൽവാമയുടെ ചുരുളഴിയുമെന്ന് നേരേത്ത രാജ് പ്രസംഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.