ന്യൂഡൽഹി: ജെ.എൻ.യുവിലെ ഗവേഷകവിദ്യാർഥി നജീബിെൻറ തിരോധാനം ദുരൂഹമായി തുടരുന്നതിനിടെ കാമ്പസിനകത്ത്വെച്ച് മറ്റൊരു വിദ്യാർഥിയെകൂടി കാണാതായി. ഇന്ദിരഗാന്ധി നാഷനൽ ഒാപൺ യൂനിവേഴ്സിറ്റിയിലെ പിഎച്ച്.ഡി വിദ്യാർഥിയായ മുകുൾ ജെയ്നിനെയാണ് ജെ.എൻ.യു കാമ്പസിനകത്തുവെച്ച് തിങ്കളാഴ്ച മുതൽ കാണാതായത്. 26കാരനായ മുകുൾ ജെയ്ൻ ഇഗ്നോവിൽ ലൈഫ് സയൻസ് കോഴ്സിനാണ് രജിസ്റ്റർ ചെയ്തത്. തെൻറ ഗവേഷണത്തിന് ജെയ്ൻ ജെ.എൻ.യുവിലെ ലൈബ്രറിയെ ആശ്രയിക്കാറുണ്ടായിരുന്നു. മാത്രമല്ല, ഇവിടെയുള്ള സഹ ഗൈഡിെൻറ കൂടി കീഴിലായിരുന്നു ഗവേഷണം.
പെൺസുഹൃത്തുമായുണ്ടായ അസ്വാരസ്യത്തെതുടർന്ന് ജെയ്ൻ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച അവസാനമായി ജെയ്നിനെ കാമ്പസിൽ കണ്ടതായും സംസാരിച്ചതായുമാണ് സുഹൃത്തുക്കൾ നൽകുന്ന വിവരം. തിങ്കളാഴ്ച ഉച്ചയോടെ ജെയ്ൻ കാമ്പസിൽ നിന്ന് പുറത്തേക്ക് പോവുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുമുണ്ട്.ജെയ്നിെൻറ കുടുംബം ചൊവ്വാഴ്ച ജെ.എൻ.യു കാമ്പസിൽ വന്ന് ഇദ്ദേഹത്തെ അന്വേഷിച്ചിരുെന്നന്ന് സുരക്ഷാജീവനക്കാർ അറിയിച്ചു. കുടുംബാംഗങ്ങളോട് സംസാരിച്ചിരുന്നുവെന്നും എന്നാൽ, കൂടുതൽ വിവരങ്ങൾ ലഭ്യമായില്ലെന്നും വസന്ത്കുഞ്ച് സ്റ്റേഷനിൽ അവർ പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
2016 ഒക്ടോബറിൽ ആണ് നജീബ് അഹമ്മദിനെ കാമ്പസിലെ മാഹി മണ്ഡ്വി ഹോസ്റ്റലിൽ നിന്ന് കാണാതായത്. കാണാതാവുന്നതിന് തലേ ദിവസം രാത്രി എ.ബി.വി.പി പ്രവർത്തകരായ വിദ്യാർഥികളുമായി പ്രശ്നമുണ്ടായിരുന്നു. ഒരുസംഘം നജീബിനെ മർദിച്ചിരുന്നുവെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഒരു വർഷം പിന്നിട്ടിട്ടും നജീബിനെ കണ്ടെത്താനോ തിരോധാനത്തിലെ ദുരൂഹത നീക്കാേനാ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.