ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവ് ഡിവിഷനൽ കമീഷണറുടെ ഒാഫിസിലേക്ക് ചൊവ്വാഴ്ച ഒരു നിവേദകസംഘം കയറിച്ചെന്നു. ഹിന്ദു മതത്തിൽപ്പെട്ട പ്രദേശവാസികളായിരുന്നു സംഘത്തിൽ കൂടുതലും. പൊതുസ്ഥലത്ത് വെള്ളിയാഴ്ച ജുമുഅ നമസ്കാരം നടത്തുന്ന മുസ്ലിംകൾക്ക് സംരക്ഷണം നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം. പ്രദേശവാസികളായ 150പേർ ഒപ്പിട്ട കത്തും ഇൗ ആവശ്യമുന്നയിച്ച് സംഘം കമീഷണർക്ക് കൈമാറി. കഴിഞ്ഞ രണ്ട് ആഴ്ചകളിൽ പ്രദേശത്ത് ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ അരങ്ങേറുന്ന വിദ്വേഷ രാഷ്ട്രീയത്തിന് സൗഹൃദത്തിെൻറ തിരുത്ത് കുറിക്കുകയായിരുന്നു ഇൗ സംഘം. അധികാരത്തിെൻറ പിൻബലത്തിൽ സംഘ്പരിവാർ നടത്തുന്ന അതിക്രമങ്ങൾക്ക് ഹിന്ദു സമൂഹത്തിെൻറ പിന്തുണയില്ലെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു അവർ.
വിവിധ ഹിന്ദുത്വ സംഘടനകളുടെ െഎക്യവേദിയായ സൻയുക്ത് ഹിന്ദു സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ ഗുഡ്ഗാവിലെ പല സ്ഥലങ്ങളിലും ജുമുഅ നമസ്കാരം തടഞ്ഞിരുന്നു. പള്ളികൾ ഇല്ലാത്തതിനാൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ വർഷങ്ങളായി ഇവിടെ മുസ്ലിംകൾ നമസ്കരിക്കാറുണ്ട്. സമാധാനപൂർവം നടക്കുന്ന പ്രാർഥന പ്രദേശവാസികൾക്ക് ഒരിക്കലും ശല്യമായിരുന്നില്ല. എന്നാൽ, വിദ്വേഷ രാഷ്ട്രീയം അജണ്ടയായവർ കായികമായി പ്രാർഥന തടയാൻ തീരുമാനിക്കുകയായിരുന്നു. മുസ്ലിംകൾ പൊതുസ്ഥലം ൈകേയറുമെന്നായിരുന്നു ഇവരുടെ ന്യായീകരണം. ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും മന്ത്രിയായ അനിൽ വിജും ഇവർക്ക് പിന്തുണയുമായി എത്തി.
ഇൗ സാഹചര്യത്തിലാണ് പ്രദേശത്തെ പ്രമുഖരായ ഹിന്ദുക്കൾ ചില മുസ്ലിംകളെയും കൂട്ടി അധികൃതരെ കാണാൻ തീരുമാനിച്ചത്. അതിന് നാട്ടുകാരിൽ വലിയൊരു വിഭാഗത്തിെൻറ പിന്തുണയും ലഭിച്ചു. സംഘ്പരിവാർ സംഘടനകളുടെ ആവശ്യം ഭരണഘടന വിരുദ്ധമാണെന്ന് സംഘാംഗമായ വിനീത സിങ് പറയുന്നു. മതവിശ്വാസത്തിനും പ്രാർഥനക്കും ഭരണഘടന നൽകിയ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് അവർ വ്യക്തമാക്കി. അടുത്ത വെള്ളിയാഴ്ചയും ജുമുഅ നമസ്കാരം തടഞ്ഞാൽ കൂടതൽ നടപടികൾക്ക് ശ്രമിക്കുമെന്ന് സംവിധായകനും ‘നോട്ട് ഇൻ മൈ നെയിം’ എന്ന പേരിൽ വിദ്വേഷപ്രചാരണങ്ങൾക്കെതിരെ പ്രവർത്തിക്കുന്നയാളുമായ രാഹുൽ റോയ് പറഞ്ഞു. ന്യൂ ഗുഡ്ഗാവ് പ്രദേശത്ത് പള്ളിയില്ലാത്തത് പരിഗണിച്ച് വെള്ളിയാഴ്ച പ്രാർഥനക്ക് പ്രത്യേക സ്ഥലം എല്ലാ ആഴ്ചയും രണ്ട് മണിക്കൂർ വിട്ടുനൽകണമെന്നും സംഘം കമീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യങ്ങൾ വിവിധ വിഭാഗങ്ങളുമായി കൂടിയാലോചിച്ച് പരിഗണിക്കാമെന്ന് കമീഷണർ സംഘത്തിന് ഉറപ്പും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.