ഛത്തിസ്​ഗഡിൽ ഭരണവിരുദ്ധ വികാരം

റായ്​പൂർ: നക്​സൽ ആക്രമണം രൂക്ഷമായ ഛത്തിസ്​ഗഡിൽ മൂന്നു തവണ തുടർച്ചയായി ഭരിച്ച ബി.ജെ.പിയെ പുറംതള്ളി കോൺഗ്രസി​ ന്​ പിന്തുണ നൽകിയിരിക്കുകയാണ്​ ജനങ്ങൾ. 90 സീറ്റുകളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ്​ വ്യക്​തമായ ഭൂരിപ ക്ഷം നേടിയിട്ടുണ്ട്​. 15 വർഷം ഭരണത്തിലിരുന്ന ബി.ജെ.പിയെ ചുരുട്ടി​െക്കട്ടിയാണ്​ കോൺഗ്രസ്​ ഗംഭീര വിജയം ആഘോഷിക് കുന്നത്​.

2000 നവംബർ ഒന്നിന്​ ഛത്തിസ്​ഗഡ്​ രൂപീകരിച്ചശേഷം ആദ്യ മുഖ്യമന്ത്രിയായത്​ അജിത്​ ജോഗിയായിരുന്നു. അദ്ദേഹത്തിനു ശേഷം 2003ൽ അധികാരത്തിലേറിയ രമൺ സിങ്ങ്​ പിന്നീട്​ 15 വർഷം ആ കസേര ആർക്കും വിട്ടു കൊടുത്തില്ല. ഏറ്റവും കൂടുതൽ കാലം സ്​ഥാനത്തിരുന്ന ബി.ജെ.പി മുഖ്യമന്ത്രിയാണ്​ രമൺ സിങ്ങ്​. നരേന്ദ്ര മോദിയേക്കാൾ മൂന്നുവർഷവും ശിവ്​ രാജ്​ സിങ്​ ചൗഹാ​നേക്കാൾ രണ്ടു വർഷവും കൂടുതൽ സിങ്ങ്​ മുഖ്യമന്ത്രിയായിട്ടുണ്ട്​.

പട്ടിക ജാതി, പട്ടിക വർഗ വ ിഭാഗങ്ങളെ ഉയർത്തിക്കൊണ്ടു വരുന്നതിനായാണ്​ സംസ്​ഥാന രൂപീകരണം പോലും നടന്നത്​. ആ മേഖലയിൽ നടത്തിയ വികസന പ്രവർത ്തനങ്ങളായിരുന്നു രമൺ സിങ്ങിനെ തുടർച്ചയായി വിജയിപ്പിച്ചതും. പട്ടിക വർഗ/ജാതി വിഭാഗങ്ങൾക്കിടയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്ക്​ യു.എൻ അവാർഡും രമൺ സിങ്ങിനെ തേടി എത്തിയിരുന്നു.

എന്നാൽ, ഛത്തിസ്​ഗഡിലെ സമാധാനം കെടുത്തുന്ന നക്​സൽ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനായി നക്​സലുകൾക്കെതിരെ യുദ്ധം ചെയ്യാനുള്ള സിങ്ങി​​​​​​െൻറ തീരുമാനം പിഴച്ചു. മനുഷ്യാവകാശലംഘനങ്ങളിലേക്ക്​ നയിച്ച പോരാട്ടം ഒടുവിൽ സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുക വരെ ചെയ്​തു. എങ്കിലും ജനങ്ങൾ പിന്നെയും സിങ്ങിനെ വിജയിപ്പിച്ചു.

എന്നാൽ ഇൗയടുത്തായി സിങ്ങിനെതിരെ പുതിയ ആരോപണങ്ങൾ വെളിച്ചത്തു വന്നു. കുറഞ്ഞ വിലക്ക്​ ജനങ്ങൾക്ക്​ അരി ലഭ്യമാക്കിയ സിങ്ങ്​ പിന്നീട്​ പൊതുവിതരണ സംവിധാനത്തിൽ നടത്തിയ അഴിമതിയിൽ പ്രതിസ്​ഥാനത്തായി. അഗ്സ്​ത വെസ്​റ്റലൻഡ്​ കേസിലും സിങ്ങി​​​​​​െൻറ പേരുൾപ്പെട്ടു. ബന്ധു നിയമന വിവാദത്തിലും അഴിമതിയിലും അദ്ദേഹത്തി​​​​​​െൻറ കീഴിലുള്ള സർക്കാർ ആരോപണം നേരിട്ടു. അതോടൊപ്പം കാർഷികോത്​പന്നങ്ങളുടെ വിലത്തകർച്ച, മറ്റു പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്​നങ്ങൾ എന്നിവ സർക്കാറിനെതിരായ വികാരം വളർത്തി.

ഇതാകണം ഭരണമാറ്റത്തിനായി ഛത്തിസ്​ഗഡുകാരെ പ്രേരിപ്പിച്ചത്​​. വോ​െട്ടണ്ണലി​​​​​​െൻറ ആദ്യമണിക്കൂറുകളിൽ പിന്നിലായിരുന്നു രമൺ സിങ്ങ്​. പിന്നീട്​ സാവധാനം മുന്നിലേക്ക്​ എത്തുകയായിരുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്​പെയ്​യുടെ വളർത്തുമകൾ കോൺഗ്രസ്​ സ്​ഥാനാർഥിയായ കരുണ ശുക്ലയാണ്​ സിങ്ങി​​​​​​െൻറ എതിരാളി. ബി.ജെ.പിക്കെതിരായി മായാവതിയും കോൺഗ്രസ്​ വിമതൻ അജിത്​ ജോഗിയും ചേർന്ന്​ സഖ്യം രുപീകരിച്ചെങ്കിലും അത്​ തെരഞ്ഞെടുപ്പിൽ നിർണായകമായില്ലെന്നാണ്​ കണക്കുകൾ ​െതളിയിക്കുന്നത്​.

കോൺഗ്രസി​ന്​ സ്വപ്​നവിജയം
ക​ർ​ഷ​ക രോ​ഷ​ത്തി​ൽ ആ​ളി​ക്ക​ത്തി​യ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തി​ൽ ഛത്തി​സ്​​ഗ​ഢി​ൽ ബി.​ജെ.​പി സ​ർ​ക്കാ​റി​നെ മ​ല​ർ​ത്തി​യ​ടി​ച്ച്​ കോ​ൺ​ഗ്ര​സ്. എ​ക്​​സി​റ്റ്​ പോ​ൾ പ്ര​വ​ച​ന​ങ്ങ​ളെ​ല്ലാം തെ​റ്റി​ച്ച്​ 15 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​വി​ടെ കോ​ൺ​ഗ്ര​സി​​​​െൻറ ഗം​ഭീ​ര തി​രി​ച്ചു​വ​ര​വ്. നാ​ലാ​മ​തും അ​ധി​കാ​ര​ത്തി​ലെ​ത്താ​മെ​ന്ന ബി.​ജെ.​പി മു​ഖ്യ​മ​ന്ത്രി ര​മ​ൺ സി​ങ്ങി​​​​െൻറ പ്ര​തീ​ക്ഷ ത​ക​ർ​ന്ന​ടി​ഞ്ഞു. കൊ​ട്ടി​ഘോ​ഷി​ച്ച അ​​​ജി​​​ത്​ ജോ​​​ഗി-​​​മാ​​​യാ​​​വ​​​തി സ​​​ഖ്യ​ത്തി​ന്​ കോ​ൺ​ഗ്ര​സ്​ വോ​ട്ടി​ൽ വി​ള്ള​ലു​ണ്ടാ​ക്കാ​നാ​യി​ല്ല.

ഛത്തി​​​സ്​​​​ഗ​​​ഢി​​​ൽ കോ​​​ൺ​​​ഗ്ര​​​സും ബി.​​​ജെ.​​​പി​​​യും ഇ​​​ഞ്ചോ​​​ടി​​​ഞ്ച്​ പോ​​​രാ​​​ട്ട​​​മാ​​​ണ് എ​ക്​​സി​റ്റ്​ പോ​ളു​ക​ൾ പ്ര​വ​ചി​ച്ച​ത്. 90അം​​​ഗ സ​​​ഭ​​​യി​​​ൽ ഫലം പ്രഖ്യാപിച്ച 40ൽ 33സീ​റ്റിലാണ്​ കോൺ​ഗ്രസ്​ മുന്നിൽ. ​ബി.​ജെ.​പി ആറിലും ബി.എസ്​.പി ഒരു സീറ്റിലുമാണ്​ മുന്നിൽ നിൽക്കുന്നത്​. കോ​ൺ​ഗ്ര​സ്​ സീ​റ്റു​ക​ൾ വാ​രി​ക്കൂ​ട്ടി​യ​ത്​ മ​ധ്യ ഛത്തി​സ്​​ഗ​ഢി​ലാ​ണ്. മേ​ഖ​ല​യി​ൽ 42 സീ​റ്റാ​ണ്​ കോ​ൺ​ഗ്ര​സ്​ അ​ടി​െ​ച്ച​ടു​ത്ത​ത്. 2013നെ​ക്കാ​ൾ 28 സീ​റ്റു​ക​ളാ​ണ്​ മേ​ഖ​ല​യി​ൽ കോ​ൺ​ഗ്ര​സി​ന്​ അ​ധി​കം ല​ഭി​ച്ച​ത്. ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യി ന​വം​ബ​ർ 12നും 20​നു​മാ​യി​രു​ന്നു ഛത്തി​സ്​​ഗ​ഢി​​ൽ തെ​ര​ഞ്ഞെ​ടു​പ്പ്.

ന​ക്​​സ​ൽ മേ​ഖ​ല​യാ​യ ബ​സ്​​ത​ർ, ബി​ജാ​പു​ർ, ദ​ന്തേ​വാ​ഡ, സു​ഖ്​​മ, കോ​ണ്ട​ഗാ​വോ​ൻ, ക​ങ്ക​ർ, നാ​രാ​യ​ൺ​പു​ർ, രാ​ജ്​​ന​ന്ദ്​​ഗ​വോ​ൻ എ​ന്നീ ജി​ല്ല​ക​ളി​ലാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട തെ​ര​െ​ഞ്ഞ​ടു​പ്പ്. മൂ​ന്നു​വ​ട്ടം മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ര​മ​ൺ സി​ങ്ങി​നെ​തി​രെ രാ​ജ്​​ന​ന്ദ്​​ഗാ​വി​ൽ കോ​ൺ​ഗ്ര​സ്​ രം​ഗ​ത്തി​റ​ക്കി​യ​​ മു​ൻ​പ്ര​ധാ​ന​മ​ന്ത്രി വാ​ജ്​​പേ​യി​യു​ടെ മ​രു​മ​ക​ൾ ക​രു​ണ ശു​ക്ല ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തി. ഒ​രു​ഘ​ട്ട​ത്തി​ൽ ര​മ​ൺ സി​ങ്​ മൂ​ന്നാം​സ്​​ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ടി​രു​ന്നു. 2016ലാ​ണ്​ ഛത്തി​സ്​​ഗ​ഢി​െ​ല ആ​ദ്യ മു​ഖ്യ​മ​ന്ത്രി​യാ​യ അ​ജി​ത് ​ജോ​ഗി ജ​ന​ത കോ​ൺ​ഗ്ര​സ്​ ഛത്തി​സ്​​ഗ​ഢ്​ (ജെ.​സി.​സി) രൂ​പ​വ​ത്​​ക​രി​ച്ച​ത്. അ​ജി​ത്​ ജോ​ഗി, മാ​യാ​വ​തി സ​ഖ്യ​ത്തി​ൽ സി.​പി.​െ​എ​യു​മു​ണ്ട്.

Tags:    
News Summary - Anti Government Mind In Chhattisgarh - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.