എം.കെ സ്റ്റാലിൻ

നീറ്റ് വിരുദ്ധ ബിൽ ഗവർണർ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് സർക്കാർ പാസാക്കിയ നീറ്റ് വിരുദ്ധ ബിൽ ഗവർണർ ആർ.എൻ രവി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു. ബിൽ രാഷ്ട്രപതിക്ക് കൈമാറാൻ ഗവർണർ വിസമ്മതിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

2021 സെപ്റ്റംബർ 13ന് തമിഴ്നാട് നിയമസഭ പാസാക്കിയ നീറ്റ് വിരുദ്ധ ബിൽ ഗവർണർ തിരിച്ചയച്ചതിനെ തുടർന്ന് ഈ വർഷം ഫെബ്രുവരി എട്ടിന് സഭ വീണ്ടും ബിൽ പാസാക്കുകയായിരുന്നു. ബിൽ രാഷ്ട്രപതിക്ക് അയക്കുന്നതിന് ഗവർണർ കാലതാമസം വരുത്തിയതിനാൽ സംസ്ഥാന സർക്കാർ ഗവർണക്കെതിരെ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തി.

തമിഴ് പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ഗവർണറുടെ വസതിയിൽ നടന്ന ചായ സൽക്കാരം സർക്കാർ ബഹിഷ്കരിച്ചിരുന്നു. നീറ്റിനെതിരെ സംസ്ഥാന നിയമസഭയിൽ പാസാക്കിയ കരട് ബിൽ രാജ്ഭവനിൽ കെട്ടികിടക്കുകയാണെന്നും ഇത്തരമൊരു സന്ദർഭത്തിൽ ഗവർണർ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്നത് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതിന് തുല്യമാണെന്നും സ്റ്റാലിൻ പ്രതികരിച്ചിരുന്നു.

Tags:    
News Summary - Anti-NEET bill forwarded by Governor Ravi to Union Home Ministry, says CM Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.