ന്യൂഡൽഹി: സംഘടനകൾക്കു പുറമെ വ്യക്തികളെയും ഭീകരരായി പ്രഖ്യാ പിക്കാൻ സർക്കാറിന് അധികാരം നൽകുന്നതടക്കം നിയമവിരുദ്ധ പ്രവർ ത്തന നിരോധന നിയമമായ യു.എ.പി.എയിൽ കൊണ്ടുവന്ന ഭേദഗതി കടുത്ത എ തിർപ്പുകൾ തള്ളി ലോക്സഭ പാസാക്കി. മുസ്ലിംലീഗും മറ്റു മൂന്നു പ്രതിപ ക്ഷ പാർട്ടികളും ബിൽ പാസാക്കുന്നതിനെതിരെ വോട്ടു ചെയ്തു. കോൺഗ്രസു ം സി.പി.എമ്മും അടക്കം പ്രമുഖ പ്രതിപക്ഷ പാർട്ടികൾ ഇറങ്ങിപ്പോയി.
ഒാ ൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.െഎ.എം.െഎ.എം) നേതാവ് അസ ദുദ്ദീൻ ഉവൈസി ആവശ്യപ്പെട്ട പ്രകാരം നടന്ന വോെട്ടടുപ്പിൽ സർക്കാറ ിന് അനുകൂലമായി 287 വോട്ട് ലഭിച്ചപ്പോൾ എട്ട് എം.പിമാരാണ് എതിർത്ത ് വോട്ടു ചെയ്തത്.
എ.െഎ.എം.െഎ.എമ്മിനു പുറമെ മുസ്ലിംലീഗ്, നാഷന ൽ കോൺഫറൻസ്, ഒാൾ ഇന്ത്യ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് (എ.െഎ.യു.ഡി.എഫ്) എന്നീ കക്ഷികളാണ് ഇറങ്ങിപ്പോക്കിൽ പെങ്കടുക്കാതെ എതിർത്ത് വോട്ടു ചെയ്തത്. ബിജു ജനതാദൾ, എ.െഎ.എ.ഡി.എം.കെ, ടി.ഡി.പി എന്നീ പാർട്ടികൾക്കൊപ്പം സമാജ്വാദി പാർട്ടി നേതാവ് മുലായംസിങ് യാദവും സർക്കാറിനെ അനുകൂലിച്ചു.
കഴിഞ്ഞയാഴ്ച എൻ.െഎ.എ നിയമഭേദഗതിയെ ലോക്സഭയിൽ എതിർത്ത് വോട്ടുചെയ്ത സി.പി.എമ്മിെൻറ മൂന്ന് അംഗങ്ങൾ ഇക്കുറി ഇറങ്ങിപ്പോക്ക് പ്രതിഷേധ മാർഗമായി തെരഞ്ഞെടുത്തു. എൻ.െഎ.എ ബിൽ പാസാക്കിയ വേളയിൽ മുസ്ലിംലീഗിലെ മൂന്നു എം.പിമാരും വിട്ടുനിൽക്കുകയായിരുന്നു.
കോൺഗ്രസിനു പുറമെ കേരളത്തിലെ യു.ഡി.എഫ് ഘടകകക്ഷികളായ ആർ.എസ്.പി, കേരള കോൺഗ്രസ് എന്നിവയും തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, എൻ.സി.പി തുടങ്ങിയ പാർട്ടികളും ഇറങ്ങിപ്പോക്കിൽ പെങ്കടുത്തു.
ലോക്സഭയിലെ തമിഴ്നാട്ടുകാരനായ ഏക സി.പി.െഎ അംഗവും ഇറങ്ങിപ്പോയി. ബില്ലിലെ വിവാദ വ്യവസ്ഥകൾ തള്ളണമെന്ന ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഭേദഗതി നിർദേശം വോട്ടിനിട്ടു തള്ളി.
ഇപ്പോൾ തന്നെ ദുരുപയോഗിക്കപ്പെടുന്ന യു.എ.പി.എ നിയമം കൂടുതൽ കർക്കശമാക്കുന്നത് കടുത്ത ദുരുപയോഗത്തിനും മുസ്ലിം, ദലിത് വിഭാഗങ്ങൾക്കെതിരായ ആയുധമാക്കാനും ഇടവരുത്തുമെന്ന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടിയെങ്കിലും ചർച്ചകൾക്ക് മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളിക്കളഞ്ഞു.
ഭീകരതയെ കർക്കശമായി നേരിടുമെന്ന സന്ദേശമാണ് സർക്കാർ നൽകുന്നതെന്നും ദുരുപയോഗ സാധ്യത തടയുമെന്നും അദ്ദേഹം വാദിച്ചു. സർക്കാറിന് ഭൂരിപക്ഷമില്ലെങ്കിലും കോൺഗ്രസും മറ്റും ലോക്സഭയിൽ സ്വീകരിച്ച നയം ആവർത്തിച്ചാൽ രാജ്യസഭയിലും യു.എ.പി.എ നിയമഭേദഗതി ബിൽ പാസാകുന്നതിന് പ്രയാസമുണ്ടാവില്ല.
പ്രധാന നിയമ ഭേദഗതികൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.