ടി.വി അവതാരകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ് കമ്പനിയായ ബാർക് സി.ഇ.ഒയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നതോടെ രാജ്യമെങ്ങും രോഷം പുകയുന്നു. 'ആന്‍റി നാഷനൽ ബി.ജെ.പി അർണബ്' എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങിലെത്തി. പുൽവാമയിലെ ഭീകരാക്രമണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച ദേശദ്രോഹിയായ അർണബിനെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്‍റെ (ബാർക്) മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാർത്തോ ദാസ് ഗുപ്തയുമാണ് അർണബ് ചാറ്റ് െചയ്തിരിക്കുന്നത്.
500 പേജ്വരുന്ന ചാറ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസുമായും കേന്ദ്ര മന്ത്രിമാർ ഉൾപ്പടെയുള്ള ബി.ജ.പി നേതാക്കളുമായുള്ള അർണബിന്‍റെ ബന്ധവും ചാറ്റിലൂടെ പുറത്തുവന്നു. ടിആർപി റേറ്റിങ് തന്‍റെ ചാനലിന് അനുകൂലമാക്കാനുള്ള ഗൂഢാലോചനയും ചാറ്റുകളിലുണ്ട്. ബിജെപി സർക്കാരിൽ നിന്ന് വേണ്ട സഹായങ്ങൾ നേടിയെടുക്കാമെന്ന വാഗ്ദാനവും ബാർക് സി.ഇ.ഒക്ക് അർണബ് നൽകുന്നുണ്ട്. പുൽവാമ ഭീകരാക്രമണത്തെകുറിച്ച് 'വലിയ വിജയം' എന്നാണ് പാർത്തോ ദാസ് ഗുപ്തയോട് അർണബ് പറയുന്നത്.
India Turned Into A Nation of Elated Suckers@BJP4India Ruined India #AntiNationalBJPArnab pic.twitter.com/Ijwv3HnQWy
— 𝐌𝐚𝐧𝐚𝐯 𝐆𝐮𝐩𝐭𝐚 (@Manav_SS_Gupta) January 17, 2021
'നമ്മൾ ഇത്തവണ വിജയിക്കും' എന്നും പുൽവാമ ആക്രമണം അറിഞ്ഞ അർണബ് ആവേശത്തോടെ പ്രതികരിക്കുന്നുണ്ട്. ചാവേർ ബോംബർ ഓടിച്ച കാർ സൈന്യം സഞ്ചരിച്ച ബസ്സിലേക്ക് ഇടിച്ചുകയറ്റിയുണ്ടായ സ്ഫോടനത്തിൽ 40 പട്ടാളക്കാരാണ് വീരമൃത്യുവരിച്ചത്. പുൽവാമക്ക് തിരിച്ചടിയായി ഇന്ത്യൻ സൈന്യം രഹസ്യമായി നടത്തിയ ബാലാക്കോട്ട് ആക്രമണം മൂന്ന് ദിവസംമുമ്പുതന്നെ അർണബ് അറിഞ്ഞിരുന്നതായും ചാറ്റുകൾ സൂചിപ്പിക്കുന്നു. ബാലകോട്ട് ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് വാട്‌സ്ആപ്പ് ചാറ്റിൽ 'വലിയ എന്തെങ്കിലും സംഭവിക്കും' എന്ന് അർണബ് പറയുന്നുണ്ട്.
"Buy the judge" .. ? Really?
— Khushboo Sharma (@imKhushbooIYC) January 17, 2021
Can the SC take cognizance of this insult and probe Arnab
#AntiNationalBJPArnab @iyc @Allavaru @srinivasiyc @RahulGandhi pic.twitter.com/4R38F6aN4P
'സാധാരണ ഉള്ളതിനേക്കാൾ വലുത് സംഭവിക്കും' എന്നാണ് അർണബ് പാർത്തോദാസിനോട് പറയുന്നത്. 2019 ഫെബ്രുവരി 23ന് നടന്ന വാട്സാപ്പ് ചാറ്റിലാണിത് പറയുന്നത്. മൂന്ന് ദിവസത്തിന് ശേഷം, 2019 ഫെബ്രുവരി 26 ന് ഇന്ത്യൻ വ്യോമസേന പാകിസ്താൻ പട്ടണമായ ബാലകോട്ടിൽ ജയ്ഷെ മുഹമ്മദ് പരിശീലന ക്യാമ്പിനുനേരേ ആക്രമണം നടത്തി. ബി.ജെ.പിയുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും അർണബിന്‍റെ വ്യക്തിബന്ധങ്ങളും ചാറ്റുകളിൽ വ്യക്തമാണ്.
#AntiNationalBJPArnab
— Truth@Honest✋ (@Thecongressian) January 17, 2021
Why is BJP govt silent on a matter National security?
Why no action by BJP on Arnab?
Because both BJP and Arnab have zero concern for India's security. pic.twitter.com/suKumFlTFf
തന്‍റെ ചാനലിന്‍റെ റേറ്റിങ് വർധിപ്പിക്കാനായാൽ പ്രധാമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സഹായം ലഭ്യമാക്കാമെന്നാണ് അർണബ് ബാർക് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാർത്തോ ദാസ് ഗുപ്തയോട് പറയുന്നത്. അങ്ങിനെയെങ്കിൽ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സ്ഥാനം തനിക്ക് വാങ്ങിനൽകണമെന്ന് പാർത്തോ ദാസ് ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.