ഉത്തർപ്രദേശ്​ മുൻ ചീഫ്​ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ്​ കമ്മീഷണറായി നിയമിച്ചു

ലഖ്​നൗ: ഉത്തർ പ്രദേശിൽ നിന്നുള്ള ഐ.എ.എസ്​ ഓഫീസർ അനുപ്​ ചന്ദ്ര പാണ്ഡേയെ തെരഞ്ഞെടുപ്പ്​ കമീഷണറായി നിയമിച്ച്​ കേന്ദ്ര സർക്കാർ. 1984ലെ ഉത്തർ പ്രദേശ്​ കേഡർ ഉദ്യോഗസ്ഥനായ അനുപ്​ ചന്ദ്ര ഏപ്രിൽ 12ന്​ സുനിൽ അറോറ വിരമിച്ച ഒഴിവിലേക്കാണ്​ തെരഞ്ഞെടുക്കപ്പെട്ടത്​.

ഉത്തർപ്രദേശ്​, പഞ്ചാബ്​, ഗോവ, മണിപ്പൂർ,ഉത്തരാഖണ്ഡ്​ അടക്കമുള്ള സംസ്ഥാനങ്ങളിൽ​ തെരഞ്ഞെടുപ്പ്​ അടുത്തതിനാൽ അനുപ്​ ചന്ദ്രയുടെ നിയമനം ശ്രദ്ധയോടെയാണ്​ രാഷ്​ട്രീയ കേന്ദ്രങ്ങൾ നിരീക്ഷിക്കുന്നത്​. ബി.ജെ.പി കേന്ദ്രങ്ങളുമായി അടുത്ത ബന്ധമുള്ള അനുപ്​ ചന്ദ്രയുടെ നിയമനത്തിൽ വിമർശനങ്ങളുമുണ്ട്​.

2019 ഓഗസ്റ്റിൽ വിരമിക്കുന്നതിന്​ മുമ്പ്​ ഉത്തർപ്രദേശ്​ ​ചീഫ്​ സെക്രട്ടറിയായിരുന്നു അനുപ്​. യോഗി സർക്കാറിന്​ കീഴിൽ അടിസ്ഥാന സൗകര്യ-വ്യവസായ വികസന കമീഷണറായും പ്രവർത്തിച്ചിരുന്നു. വിരമിച്ചതിന്​ ശേഷം യോഗിയുടെ ഉപദേഷ്​ടാവായി നിയമിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 

Tags:    
News Summary - Anup Chandra Pandey, retired UP cadre IAS officer, appointed Election Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.