ശ്രീനഗർ: ജമ്മു-കശ്മീരിലെ അരക്ഷിതാവസ്ഥ 43 ദിവസം പിന്നിട്ടപ്പോൾ ജനങ്ങൾക്ക് ശ്രീ നഗർ കോടതിയെ സമീപിക്കാൻപോലും കഴിയാത്ത അവസ്ഥയിൽ സ്ഥിതിഗതികൾ അതിഗുരുതരമാ ണെന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, വിഷയത്തിൽ ജമ ്മു-കശ്മീർ ഹൈകോടതി ചീഫ് ജസ്റ്റിസിനോട് കഴിഞ്ഞദിവസം റിപ്പോർട്ട് തേടിയിരുന ്നു. മാധ്യമപ്രവർത്തകർക്ക് കടുത്ത നിയന്ത്രണമുള്ളതിനാൽ വിവരങ്ങൾ അറിയാനുള്ള ജ നങ്ങളുടെ അവകാശംപോലും അടഞ്ഞ സാഹചര്യത്തിൽ സുപ്രീംകോടതിയിൽ ഹരജി നൽകിയ ‘കശ്മീ ർ ടൈംസ്’ എഡിറ്റർ അനുരാധ ഭാസിനുമായി ‘ദ ലോജിക്കൽ ഇന്ത്യൻ’ വെബ്സൈറ്റ് നടത്തിയ അഭിമുഖത് തിൽനിന്ന്.
•കശ്മീരിെൻറ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
സുഗമമായ മാധ്യമപ്രവർത്തനം അസാധ്യമായി തുടരുന്നു. അഴിക്കാനാകാത്ത കുരുക്കിൽനിന്ന് രക്ഷപ്പെടാൻ പല മാധ്യമ പ്രവർത്തകരും സംസ്ഥാനം വിട്ട് ഡൽഹി കേന്ദ്രമാക്കിയാണ് പ്രവർത്തനം. നിയന്ത്രണങ്ങളിൽ അധികൃതർ നേരിയ അയവു വരുത്തിയതിനെ തുടർന്ന് ചിലയിടങ്ങളിൽ ജനം പുറത്തിറങ്ങാൻ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്ന് താഴ്വരയിലെത്തിയ മാധ്യമപ്രവർത്തകർക്ക് കടുത്ത നിയന്ത്രണമില്ല. അതേസമയം, താഴ്വരയിലെ മാധ്യമ പ്രവർത്തകർ അധികൃതരുടെ ശക്തമായ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണ്. സുഗമമായ യാത്രക്ക് ഉൾപ്പെടെ റിപ്പോർട്ടർമാർക്ക് നിരവധി തടസ്സങ്ങളുണ്ട്.
•ലാൻഡ് ലൈനുകൾ പുനഃസ്ഥാപിച്ചെന്ന് അധികൃതർ പറയുേമ്പാൾ വാർത്തവിനിമയ സംവിധാനത്തിെൻറ അവസ്ഥ?
ലാൻഡ് ഫോണുകൾ പ്രവർത്തിപ്പിക്കാൻ തുടങ്ങിയെങ്കിലും താഴ്വരയിലെ ഓഫിസുകളിൽ ഉൾപ്പെടെ കുറഞ്ഞ ലാൻഡ് ഫോണുകൾ മാത്രമാണുള്ളത്. മൊത്തം ലക്ഷം ലാൻഡ് ലൈൻ വരിക്കാരാണ് താഴ്വരയിലുള്ളത്. മറ്റുള്ളവരെല്ലാം മൊബൈൽ ഫോൺ പ്രചാരത്തിലായതോടെ ലാൻഡ് ഫോണുകൾ ഉപേക്ഷിച്ചു. വാർത്തകൾ അയക്കുന്നതിന് അധികൃതർ സൗകര്യപ്പെടുത്തിയ കശ്മീർ മീഡിയ സെൻററിൽ വൻ തിരക്കാണ്.
•കടുത്ത നിയന്ത്രണമുള്ള സാഹചര്യത്തിൽ വിനിമയം എങ്ങനെ സാധ്യമാകുന്നു?
മാധ്യമപ്രവർത്തകർക്ക് സ്വാതന്ത്ര്യം ഇല്ലാത്തതിനാൽ തന്നെ ജനങ്ങൾക്ക് വിവരങ്ങൾ അറിയാനുള്ള സുപ്രധാന വഴിയും അടഞ്ഞ അവസ്ഥയാണ്. വ്യാജ പ്രചാരണങ്ങളുടെ നിജസ്ഥിതി അറിയാനും കഴിയുന്നില്ല. ഉദ്യോഗസ്ഥരാകട്ടെ, വായ് മൂടിക്കെട്ടിയ അവസ്ഥയിലാണ്. വിവരങ്ങൾ പുറത്തുപറയുന്നതിന് അവർക്കും കടുത്ത നിയന്ത്രണമുണ്ട്.
•പത്രങ്ങളുടെ വിൽപന എങ്ങനെ?
അച്ചടി മാധ്യമങ്ങളുടെ നടുവൊടിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. കശ്മീർ ടൈംസിെൻറ ശ്രീനഗർ എഡിഷൻ ഒരുമാസമായി പ്രവർത്തിക്കുന്നില്ല. ശ്രീനഗർ ബ്യൂറോയിലുള്ള തങ്ങളുടെ എട്ട് റിപ്പോർട്ടർമാർ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ഞങ്ങൾക്ക് വിവരമില്ല. പത്രങ്ങൾ 8-10 പേജുകളാക്കി കുറച്ചിട്ടുണ്ട്. വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇതുതന്നെ നിറക്കാൻ പാടുപെടുകയാണ്. എഡിറ്റോറിയൽ പോലും എഴുതാനാകാത്ത അവസ്ഥയുമുണ്ട്.
വിഷയത്തിൽ നിരവധി ഹരജികളാണ് കോടതിക്കു മുന്നിലുള്ളത്. ഇന്ത്യൻ വർക്കിങ് ജേണലിസ്റ്റ് യൂനിയൻ ഉൾപ്പെടെ യൂനിയനുകളുടെ രണ്ട് ഹരജികളാണ് മാധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ളത്. ബാക്കി ഹരജികൾ മനുഷ്യാവകാശ ലംഘനം, കുട്ടികളെ തടവിലാക്കിയ സംഭവങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.