ന്യൂഡൽഹി: രാജ്യത്ത് ആരാധകരേറെയുള്ള താരജോഡികളായ അനുഷ്ക ശർമ- വിരാട് കോഹ്ലി ദമ്പതികൾക്ക് പിറന്ന പൊന്നുമോൾക്കിട്ട പേര് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് ഇരുവരും. കുഞ്ഞിനെ ചേർത്തുപിടിച്ച് നിൽക്കുന്ന ചിത്രത്തിനൊപ്പമാണ്, പേരുവിളിച്ചെന്നും അവൾ ഇനി 'വമിക'യാണെന്നും അറിയിച്ചത്.
''സ്നേഹവും സാന്നിധ്യവും കൃതജ്ഞതയും ജീവിത വഴിയാക്കി ഞങ്ങൾ ഒന്നിച്ചുകഴിഞ്ഞുവരുന്നു. കുഞ്ഞുമോൾ 'വമിക' എത്തിയതോടെ അതിന് പുതിയ തലം കൈവന്നിരിക്കുന്നു! കണ്ണീർ, പുഞ്ചിരി, അസ്വസ്ഥത, അനുഗ്രഹം- പലതാണ് നിമിഷങ്ങൾക്കുള്ളിൽ മിന്നിമറിയുന്ന വികാരങ്ങൾ. ഉറക്കം വിട്ടുനിൽക്കുകയാണ്. എന്നിട്ടും, ഹൃദയം നിറഞ്ഞുതന്നെ. നിങ്ങൾ നൽകിയ നല്ല ഊർജത്തിനും പ്രാർഥനകൾക്കും അഭിവാദ്യങ്ങൾക്കും നന്ദി''- വിരാടിനും വമികക്കുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് വമിക കുറിച്ചു.
വിടാതെ പിന്തുടരുന്ന പപ്പരാസികൾ ദയവായി കുഞ്ഞിെൻറ ചിത്രം പങ്കുവെക്കരുതെന്ന് നേരത്തെ ഇരുവരും ആവശ്യപ്പെട്ടിരുന്നു. ''ഞങ്ങളെ കുറിച്ച് നിങ്ങൾ തേടുന്ന ഏതുവാർത്തയും കൃത്യമായി എത്തുമെന്ന് ഉറപ്പുനൽകാം, പക്ഷേ, പൊന്നുമോൾ വരുന്ന ഒന്നും നൽകരുതെന്ന് വിനീതമായി അപേക്ഷിക്കുകയാണ്. ഞങ്ങളുടെ പശ്ചാത്തലം നിങ്ങൾക്കറിയാമെന്ന് കരുതുന്നു. ആ തിരിച്ചറിവിന് നന്ദിയോതുന്നു''- നേരത്തെ ഇരുവരും പുറത്തിറക്കിയ വാർത്താ കുറിപ്പ് ഇങ്ങനെ.
ജനുവരി 11നാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. വൈകിയാണെങ്കിലും ഇൻസ്റ്റാഗ്രാമിലാണ് കുഞ്ഞിെൻറ ചിത്രവും പേരും പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.