ന്യൂഡൽഹി: സ്വന്തം മനസ്സു മാറ്റാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും ആർക്കും മനസു മാറ്റാമെന്നും തൃണമൂൽ കോൺഗ്രസിൽ ചേർന്ന മുൻ ബി.ജെ.പി നേതാവ് ചന്ദൻ മിത്ര. തെൻറ മുൻകാല തൃണമൂൽ കോൺഗ്രസ് വിരുദ്ധ ട്വീറ്റുകളെ പ്രതിരോധിക്കുകയായിരുന്നു അദ്ദേഹം. മിത്രയുടെ മുൻകാല ട്വീറ്റുകൾ തൃണമൂൽ പ്രവർത്തകർ പ്രചരിപ്പിച്ചതോടെയാണ് അദ്ദേഹം പ്രസ്താവനയുമായി രംഗത്തെത്തിയത്.
2014ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നതായും ചന്ദൻ മിത്ര ട്വീറ്റ് ചെയ്തിരുന്നു. ഒരു സ്ഥാനാർഥി എന്ന നിലയിലും മുതിർന്ന ബി.ജെ.പി നേതാവ് എന്ന നിലയിലും താൻ അത്തരം പരാമർശങ്ങൾ നടത്തിയിരുന്നു. എന്നാൽ അഞ്ചോ ആറോ വർഷങ്ങൾക്കു മുമ്പ് താൻ എഴുതിയതിന് ഇപ്പോൾ എന്തു പ്രാധാന്യമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
പശ്ചിമ ബംഗാളിന് തൃണമൂൽ കോൺഗ്രസിന് ലഭിക്കുന്ന പിന്തുണ സമാനമില്ലാത്തതാണെന്നും അവിടെ പാർട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണി നിലനിൽക്കുന്നതായി കരുതുന്നില്ലെന്നും ചന്ദൻ മിത്ര പറഞ്ഞു. ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്. സി.പി.എം തകർന്നതോടെയാണ് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.