എ.പി. അബ്​ദുല്ലക്കുട്ടി ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ, ടോം വടക്കൻ വക്താവ്​

ന്യൂഡൽഹി: ബി.ജെ.പി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായ എ.പി. അബ്​ദുല്ലക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനായും നേരത്തേ കോൺഗ്രസ് ​വിട്ട്​ ബി.ജെ.പിയിൽ ചേർന്ന ടോം വടക്കനെ പാർട്ടി ദേശീയ വക്താവായും നിയമിച്ചു.

12 ദേശീയ ഉപാധ്യക്ഷൻമാർ, എട്ട്​ ദേശീയ ജനറൽ സെക്രട്ടറിമാർ, ഒരു ജനറൽ സെക്രട്ടറി, മൂന്ന്​ ജോയിൻറ്​ ജനറൽ സെക്രട്ടറിമാർ, 13 ദേശീയ സെക്രട്ടറിമാർ, ട്രഷറർ, ജോയിൻറ്​ ട്രഷറർ, സെൻട്രൽ ഓഫിസ്​ സെക്രട്ടറി, യുവമോർച്ച, ഒ.ബി.സി മോർച്ച, കിസാൻ മോർച്ച, എസ്​.സി മോർച്ച, എസ്​.ടി. മോർച്ച, ​ന്യൂനപക്ഷ മോർച്ച അധ്യക്ഷൻമാർ എന്നിവരെയും അഞ്ച്​ വക്താക്കളെയുമാണ്​ പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡ പ്രഖ്യാപിച്ചത്​.

രമൺ സിങ് (ഛത്തീസ്​ഗഡ്​), വസുന്ദര രാജെ​( രാജസ്​ഥാൻ), രാധാമോഹൻ സിങ്​ (ബിഹാർ), ബൈജയന്ത്​ ജെയ്​ പാണ്ഡ(ഒഡീഷ),രഘുബർദാസ്, അന്നപൂർണ ദേവി​( ജാർഖണ്ഡ്​), രേഖ വർമ( യു.പി), മുഗുൾ ​േറായി( ബംഗാൾ), ഭാരതി ബെൻ(ഗുജറാത്ത്​), ഡി.​െക അരുണ(തെലങ്കാന), ഛുഭ (നാഗാലാൻറ്​) തുടങ്ങിയവരെയാണ്​ ഉപാധ്യക്ഷൻമാരായി തെരഞ്ഞെടുത്തത്​.

ബി.എൽ. സന്തോഷ്​ (ഡൽഹി) ആണ് സംഘടന ചുമതലയുള്ള​ ദേശീയ ജനറൽ സെക്രട്ടറി.

ഭൂപേന്ദർ യാദവ്​ എം.പി (രാജസ്ഥാൻ), അരുൺ സിങ്​ എം.പി (ഉത്തർപ്രദേശ്​), കൈലാഷ്​ വിജയവർഗിയ (മധ്യപ്രദേശ്​), ദുഷ്യന്ത്​ കുമാർ ഗൗതം എം.പി (ഡൽഹി), ഡി. പുരന്ദരേ​ശ്വരി (ആന്ധ്ര പ്രദേശ്​), സി.ടി. രവി എം.എൽ.എ (കർണാടക), തരുൺ ചുഖ്​ (പഞ്ചാബ്​), ദിലീപ്​ സായ്​കിയ എം.പി (അസം) എന്നിവരാണ്​ മറ്റ്​ മറ്റ്​​ ദേശീയ ജനറൽ സെക്രട്ടറിമാർ.

വി. സതീഷ്​(മുംബൈ), സൗദൻ സിങ്​(റായ്​പൂർ), ശിവപ്രസാദ്​(ലഖ്​നോ) എന്നിവരെ ജോയിൻറ്​ ജനറൽ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

വിനോദ്​ തവാഡെ (മഹാരാഷ്​ട്ര),വിനോദ്​ സോങ്കാർ എം.പി (ഉത്തർപ്രദേശ്​), ബിശ്വേശ്വർ ടുഡു എം.പി (ഒഡിഷ), സത്യകുമാർ (ആന്ധ്രപ്രദേശ്​), സുനിൽ ദിയോധർ (മഹാരാഷ്​ട്ര), അരവിന്ദ്​ മേനോൻ (ഡൽഹി), ഹരീഷ്​ ദ്വിവേദി എം.പി (ഉത്തർപ്രദേശ്​), പങ്കജ മുണ്ടെ (മഹാരാഷ്​ട്ര), ഓം പ്രകാശ്​ ധർവെ (മധ്യപ്രദേശ്​), അനുപം ഹസ്ര (പശ്ചിമ ബംഗാൾ), നരേന്ദ്ര സിങ്​ (ജമ്മുകശ്​മീർ), വിജയ രഹാദ്​കർ (മഹാരാഷ്​ട്ര), അൽക ഗുർജാർ (രാജസ്ഥാൻ) എന്നിവരാണ്​ പുതിയ ദേശീയ സെക്രട്ടറിമാർ.

ഉത്തർപ്രദേശിൽ നിന്നുള്ള രാജേഷ്​ അഗർവാളിനെ ട്രഷററായും മധ്യപ്രദേശിൽ നിന്നുള്ള സുധീർ ഗുപ്​ത എം.പിയെ ജോയിൻറ്​ ട്രഷററായും തെരഞ്ഞെടുത്തു. മഹേന്ദ്ര പാണ്ഡെ (ഉത്തരാഖണ്ഡ്​) ആണ്​ സെൻട്രൽ ഓഫിസ്​ സെക്രട്ടറി. ഉത്തർപ്രദേശിൽ നിന്നുള്ള അമിത്​ മാളവ്യക്കാണ്​ ദേശീയ ഐ.ടി സമൂഹ മാധ്യമ ചുമതല.

തേജസ്വി സൂര്യ എം.പി(കർണാടക) ആണ്​ യുവമോർച്ച ദേശീയ അധ്യക്ഷൻ. തെലങ്കാനയിൽ നിന്നുള്ള കെ. ലക്ഷ്​മണിനെ ഒ.ബി.സി മോർച്ചയുടെയും രാജ്​കുമാർ ചഹാറിനെ (യു.പി) കിസാൻ മോർച്ചയുടേയും ലാൽ സിങ്​ ആര്യയെ (മധ്യപ്രദേശ്​), എസ്​.സി മോർച്ചയുടേയും സാമിർ ഒറോൺ എം.പിയെ (ഝാർഖണ്ഡ്​) എസ്​.ടി മോർച്ചയുടേയും ജമാൽ സിദ്ധിഖിയെ (മഹാരാഷ്​ട്ര) ന്യൂനപക്ഷ മോർച്ചയുടേയും അധ്യക്ഷൻമാരായി പ്രഖ്യാപിച്ചു.

ഉത്തരാഖണ്ഡിൽ നിന്നുള്ള അനിൽ ബലൂനി (ദേശീയ മുഖ്യ വക്താവ്, മാധ്യമ ചുമതല​), ബിഹാറിൽ നിന്നുള്ള സഞ്ജയ്​ മയൂഖ്​ (മാധ്യമ സഹചുമതല), സമ്പിത്​ പത്ര (ഒഡിഷ), സുധാൻശു ത്രിവേദി എം.പി (യു.പി), സെയ്​ദ്​ ഷാനവാസ്​ ഹുസൈൻ (ബിഹാർ), രാജീവ്​ പ്രതാപ്​ റൂഡി എം.പി (ബിഹാർ), നളിൻ എസ്​. കോഹ്​ലി (ഡൽഹി), രാജീവ്​ ചന്ദ്രശേഖർ എം.പി (കർണാടക), ഗൗരവ്​ ഭാട്ടിയ (യു.പി), സെയ്​ദ്​ സഫർ ഇസ്​ലാം എം.പി (യു.പി), ടോം വടക്കൻ (കേരളം), സഞ്​ജു വർമ (മുംബൈ), ഗോപാൽ കൃഷ്​ണ അഗർവാൾ (ഡൽഹി), ഇഖ്​ബാൽ സിങ്​ ലാൽപുര (പഞ്ചാബ്​), സർദാർ ആർ.പി സിങ്​ (ഡൽഹി), രാജ്യവർധൻ സിങ്​ റാത്തോഡ് എം.പി​ (രാജസ്ഥാൻ), അപരാജിത സാരംഗി എം.പി (ഒഡിഷ), ഹിന ഗാവിത്​ എം.പി (മഹാരാഷ്​ട്ര), ഗുരുപ്രകാശ്​ (ബിഹാർ), ഹോൻലുമോ കി​േകാൻ എം.എൽ.എ (നാഗാലാൻറ്​), സുശ്രി നുപുർ ശർമ (ഡൽഹി), രാജു ബിസ്​ത എം.പി (പശ്ചിമ ബംഗാൾ), കെ.കെ. ശർമ (ഡൽഹി) എന്നിവരാണ്​ പുതിയ ദേശീയ വക്താക്കൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.