എ.പി. അബ്ദുല്ലക്കുട്ടി ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ, ടോം വടക്കൻ വക്താവ്
text_fieldsന്യൂഡൽഹി: ബി.ജെ.പി ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായ എ.പി. അബ്ദുല്ലക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനായും നേരത്തേ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ടോം വടക്കനെ പാർട്ടി ദേശീയ വക്താവായും നിയമിച്ചു.
12 ദേശീയ ഉപാധ്യക്ഷൻമാർ, എട്ട് ദേശീയ ജനറൽ സെക്രട്ടറിമാർ, ഒരു ജനറൽ സെക്രട്ടറി, മൂന്ന് ജോയിൻറ് ജനറൽ സെക്രട്ടറിമാർ, 13 ദേശീയ സെക്രട്ടറിമാർ, ട്രഷറർ, ജോയിൻറ് ട്രഷറർ, സെൻട്രൽ ഓഫിസ് സെക്രട്ടറി, യുവമോർച്ച, ഒ.ബി.സി മോർച്ച, കിസാൻ മോർച്ച, എസ്.സി മോർച്ച, എസ്.ടി. മോർച്ച, ന്യൂനപക്ഷ മോർച്ച അധ്യക്ഷൻമാർ എന്നിവരെയും അഞ്ച് വക്താക്കളെയുമാണ് പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡ പ്രഖ്യാപിച്ചത്.
രമൺ സിങ് (ഛത്തീസ്ഗഡ്), വസുന്ദര രാജെ( രാജസ്ഥാൻ), രാധാമോഹൻ സിങ് (ബിഹാർ), ബൈജയന്ത് ജെയ് പാണ്ഡ(ഒഡീഷ),രഘുബർദാസ്, അന്നപൂർണ ദേവി( ജാർഖണ്ഡ്), രേഖ വർമ( യു.പി), മുഗുൾ േറായി( ബംഗാൾ), ഭാരതി ബെൻ(ഗുജറാത്ത്), ഡി.െക അരുണ(തെലങ്കാന), ഛുഭ (നാഗാലാൻറ്) തുടങ്ങിയവരെയാണ് ഉപാധ്യക്ഷൻമാരായി തെരഞ്ഞെടുത്തത്.
ബി.എൽ. സന്തോഷ് (ഡൽഹി) ആണ് സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി.
ഭൂപേന്ദർ യാദവ് എം.പി (രാജസ്ഥാൻ), അരുൺ സിങ് എം.പി (ഉത്തർപ്രദേശ്), കൈലാഷ് വിജയവർഗിയ (മധ്യപ്രദേശ്), ദുഷ്യന്ത് കുമാർ ഗൗതം എം.പി (ഡൽഹി), ഡി. പുരന്ദരേശ്വരി (ആന്ധ്ര പ്രദേശ്), സി.ടി. രവി എം.എൽ.എ (കർണാടക), തരുൺ ചുഖ് (പഞ്ചാബ്), ദിലീപ് സായ്കിയ എം.പി (അസം) എന്നിവരാണ് മറ്റ് മറ്റ് ദേശീയ ജനറൽ സെക്രട്ടറിമാർ.
വി. സതീഷ്(മുംബൈ), സൗദൻ സിങ്(റായ്പൂർ), ശിവപ്രസാദ്(ലഖ്നോ) എന്നിവരെ ജോയിൻറ് ജനറൽ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
വിനോദ് തവാഡെ (മഹാരാഷ്ട്ര),വിനോദ് സോങ്കാർ എം.പി (ഉത്തർപ്രദേശ്), ബിശ്വേശ്വർ ടുഡു എം.പി (ഒഡിഷ), സത്യകുമാർ (ആന്ധ്രപ്രദേശ്), സുനിൽ ദിയോധർ (മഹാരാഷ്ട്ര), അരവിന്ദ് മേനോൻ (ഡൽഹി), ഹരീഷ് ദ്വിവേദി എം.പി (ഉത്തർപ്രദേശ്), പങ്കജ മുണ്ടെ (മഹാരാഷ്ട്ര), ഓം പ്രകാശ് ധർവെ (മധ്യപ്രദേശ്), അനുപം ഹസ്ര (പശ്ചിമ ബംഗാൾ), നരേന്ദ്ര സിങ് (ജമ്മുകശ്മീർ), വിജയ രഹാദ്കർ (മഹാരാഷ്ട്ര), അൽക ഗുർജാർ (രാജസ്ഥാൻ) എന്നിവരാണ് പുതിയ ദേശീയ സെക്രട്ടറിമാർ.
ഉത്തർപ്രദേശിൽ നിന്നുള്ള രാജേഷ് അഗർവാളിനെ ട്രഷററായും മധ്യപ്രദേശിൽ നിന്നുള്ള സുധീർ ഗുപ്ത എം.പിയെ ജോയിൻറ് ട്രഷററായും തെരഞ്ഞെടുത്തു. മഹേന്ദ്ര പാണ്ഡെ (ഉത്തരാഖണ്ഡ്) ആണ് സെൻട്രൽ ഓഫിസ് സെക്രട്ടറി. ഉത്തർപ്രദേശിൽ നിന്നുള്ള അമിത് മാളവ്യക്കാണ് ദേശീയ ഐ.ടി സമൂഹ മാധ്യമ ചുമതല.
തേജസ്വി സൂര്യ എം.പി(കർണാടക) ആണ് യുവമോർച്ച ദേശീയ അധ്യക്ഷൻ. തെലങ്കാനയിൽ നിന്നുള്ള കെ. ലക്ഷ്മണിനെ ഒ.ബി.സി മോർച്ചയുടെയും രാജ്കുമാർ ചഹാറിനെ (യു.പി) കിസാൻ മോർച്ചയുടേയും ലാൽ സിങ് ആര്യയെ (മധ്യപ്രദേശ്), എസ്.സി മോർച്ചയുടേയും സാമിർ ഒറോൺ എം.പിയെ (ഝാർഖണ്ഡ്) എസ്.ടി മോർച്ചയുടേയും ജമാൽ സിദ്ധിഖിയെ (മഹാരാഷ്ട്ര) ന്യൂനപക്ഷ മോർച്ചയുടേയും അധ്യക്ഷൻമാരായി പ്രഖ്യാപിച്ചു.
ഉത്തരാഖണ്ഡിൽ നിന്നുള്ള അനിൽ ബലൂനി (ദേശീയ മുഖ്യ വക്താവ്, മാധ്യമ ചുമതല), ബിഹാറിൽ നിന്നുള്ള സഞ്ജയ് മയൂഖ് (മാധ്യമ സഹചുമതല), സമ്പിത് പത്ര (ഒഡിഷ), സുധാൻശു ത്രിവേദി എം.പി (യു.പി), സെയ്ദ് ഷാനവാസ് ഹുസൈൻ (ബിഹാർ), രാജീവ് പ്രതാപ് റൂഡി എം.പി (ബിഹാർ), നളിൻ എസ്. കോഹ്ലി (ഡൽഹി), രാജീവ് ചന്ദ്രശേഖർ എം.പി (കർണാടക), ഗൗരവ് ഭാട്ടിയ (യു.പി), സെയ്ദ് സഫർ ഇസ്ലാം എം.പി (യു.പി), ടോം വടക്കൻ (കേരളം), സഞ്ജു വർമ (മുംബൈ), ഗോപാൽ കൃഷ്ണ അഗർവാൾ (ഡൽഹി), ഇഖ്ബാൽ സിങ് ലാൽപുര (പഞ്ചാബ്), സർദാർ ആർ.പി സിങ് (ഡൽഹി), രാജ്യവർധൻ സിങ് റാത്തോഡ് എം.പി (രാജസ്ഥാൻ), അപരാജിത സാരംഗി എം.പി (ഒഡിഷ), ഹിന ഗാവിത് എം.പി (മഹാരാഷ്ട്ര), ഗുരുപ്രകാശ് (ബിഹാർ), ഹോൻലുമോ കിേകാൻ എം.എൽ.എ (നാഗാലാൻറ്), സുശ്രി നുപുർ ശർമ (ഡൽഹി), രാജു ബിസ്ത എം.പി (പശ്ചിമ ബംഗാൾ), കെ.കെ. ശർമ (ഡൽഹി) എന്നിവരാണ് പുതിയ ദേശീയ വക്താക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.