പനീർ ബട്ടറിന് പകരം ബട്ടർ ചിക്കൻ; ഓൺലൈൻ ആപിന് 55000 പിഴ

പുണെ: ഓർഡർ ചെയ്ത പനീർ ബട്ടറിന് പകരം ബട്ടർ ചിക്കൻ നൽകിയതിന് ഭക്ഷണ വിതരണം ആപും റെസ്റ്റോറൻറും 55,000 രൂപ പിഴ നൽകണം. മഹ ാരാഷ്ട്രയിലെ പുണെയിൽ ഉപഭോക്തൃ കോടതിയാണ് സൊമാറ്റോക്കും ഭക്ഷണം നൽകിയ റെസ്റ്റോറൻറിനും പിഴ ചുമത്തിയത്.

അഭി ഭാഷകനായ ഷൺമുഖ് ദേശ്മുഖ് സസ്യാഹാരം ഓർഡർ ചെയ്തപ്പോൾ മാംസാഹാരം എത്തിക്കുകയായിരുന്നു. കറി രുചിച്ചപ്പോഴാണ് അമളി മനസ്സിലായത്. വീണ്ടും പനീർ ബട്ടർ ഓർഡർ ചെയ്തെങ്കിലും ബട്ടർ ചിക്കൻ തന്നെ എത്തി. ഇതോടെയാണ് പരാതി നൽകിയത്.

തങ്ങളെ അപകീർത്തിപ്പെടുത്താനാണ് പരാതിയെന്നും ഭക്ഷണത്തിന്‍റെ തുക തിരിച്ചു നൽകിയതാണെന്നുമായിരുന്നു സൊമാറ്റോയുടെ വാദം. കുറ്റം തങ്ങളുടേതല്ലെന്നും ഓർഡർ എടുത്ത ഹോട്ടലിന്‍റേതാണെന്നും സൊമാറ്റോ വാദിച്ചു. റെസ്റ്റോറൻറ് അധികൃതർ വീഴ്ച സമ്മതിക്കുകയും ചെയ്തു.

എന്നാൽ, സൊമാറ്റോയും റെസ്റ്റോറൻറും ഒരേപോലെ കുറ്റക്കാരാണെന്ന് വ്യക്തമാക്കിയതാണ് പിഴ വിധിച്ചത്. 50,000 രൂപ സേവനത്തിലെ വീഴ്ചക്കും 5000 രൂപ മാനസിക പീഡനത്തിനും കണക്കാക്കിയാണ് പിഴയിട്ടത്. 45 ദിവസത്തിനകം പിഴ അടക്കാനാണ് നിർദേശം.

Tags:    
News Summary - app and hotel Fined For Serving wrong dish-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.