ന്യൂഡൽഹി: ഹിന്ദുത്വ കാർഡിറക്കിയതുമൂലം തങ്ങളെ ൈകവിട്ട് കോൺഗ്രസിനൊപ്പം ചേർന്ന മുസ്ലിം മേഖലകൾ തിരിച്ചുപിടിക്കാൻ ആം ആദ്മി പാർട്ടിയുടെ ശ്രമം. ആപ്പിനൊപ്പം അവശേഷിക്കുന്ന മുസ്ലിം മേഖലയായ മടിയാമഹലിൽനിന്ന് ജയിച്ച കൗൺസിലർ ആലേ മുഹമ്മദ് ഇഖ്ബാലിന് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകിയാണ് നഷ്ടപ്പെട്ട മുസ്ലിംവോട്ടുകൾ തിരികെ കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നത്.
കോൺഗ്രസിൽനിന്ന് ആം ആദ്മി പാർട്ടിയിലെത്തിയ മടിയാമഹൽ എം.എൽ.എ ശുഐബ് ഇഖ്ബാലിന്റെ മകനാണ് ആലേ മുഹമ്മദ് ഇഖ്ബാൽ. പൗരത്വ സമരം അരങ്ങേറിയ ജാമിഅ നഗറിലും പൗരത്വ സമരങ്ങൾക്കെതിരെ വംശീയാക്രമണം നടന്ന വടക്കുകിഴക്കൻ ഡൽഹിയിലും ആപ്പിനുണ്ടായിരുന്ന സിറ്റിങ് സീറ്റുകൾ കോൺഗ്രസ് പിടിച്ചെടുത്തതാണ് കെജ്രിവാളിന്റെ കണ്ണുതുറപ്പിച്ചത്.
മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സ്വീകരിച്ച നിഷേധാത്മക സമീപനവും തെരഞ്ഞെടുപ്പിനിറക്കിയ ഹിന്ദുത്വ കാർഡുകളും ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ആപ്പിന്റെ വലിയൊരു ഭാഗം മുസ്ലിം വോട്ടർമാരും കോൺഗ്രസിനെ പിന്തുണക്കാൻ കാരണമായി.
അപ്പോഴും ചാന്ദ്നി മഹൽ വാർഡിൽനിന്ന് 29കാരനായ ആലേ ഇഖ്ബാൽ വൻ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. മടിയാമഹൽ നിയമസഭ മണ്ഡലത്തിലെ എല്ലാ മുസ്ലിം ഭൂരിപക്ഷ സീറ്റുകളും ആപ് നേടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.