ന്യൂഡൽഹി: പ്രചോദനം നേടുന്നതിന് പ്രത്യേക കുത്തിവെപ്പുകളോ ഫോര്‍മുലയോ ഇല്ലെന്നും പകരം നിങ്ങള്‍ക്ക് മികച്ചതെന്ന് തോന്നുന്നത് കണ്ടെത്തി സന്തോഷം നല്‍കുന്ന കാര്യത്തിനായി പരിശ്രമിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്മർദങ്ങളൊന്നുമില്ലാതെ ഉത്സവപ്രതീതിയില്‍ പരീക്ഷകളെ നേരിടണമെന്നും വിദ്യാർഥികളോട് പ്രധാനമന്ത്രി ഉപദേശിച്ചു.
വെള്ളിയാഴ്ച ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരീക്ഷ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഓൺലൈൻ പഠനത്തെ വെല്ലുവിളിയായി കാണാതെ അവസരമാക്കണം. പഠനവുമായി ബന്ധപ്പെട്ട പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കണം. ഓണ്‍ലൈന്‍പഠനം നിങ്ങളുടെ ഓഫ്ലൈൻ പഠനത്തെ മികച്ചതാക്കും. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൂര്‍ത്തീകരിക്കാത്ത സ്വപ്നങ്ങള്‍ക്കായി വിദ്യാർഥികളില്‍ സമ്മര്‍ദം ചെലുത്തരുത്. കുട്ടികളെ തങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരാന്‍ അനുവദിക്കുക എന്നത് പ്രധാനമാണെന്നും മോദി പറഞ്ഞു.
പെണ്‍കുട്ടികള്‍ കൂടുതല്‍ മൂല്യമേറിയ വ്യക്തികളായി മാറുന്നത് സ്വാഗതാര്‍ഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.