ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് രോഗികൾക്ക് കിടക്കകളുടെ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കോവിഡ് രോഗലക്ഷണങ്ങളുമായെത്തുന്ന ആരെയും ആശുപത്രിയിൽ നിന്ന് തിരിച്ചയക്കില്ല. ഇക്കാര്യത്തിൽ ചില ആശുപത്രികൾക്ക് വീഴ്ച സംഭവിച്ചിരിക്കാം. ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി. രോഗികൾക്ക് ശരിയായ പരിചരണം ലഭിക്കുന്നില്ലെന്ന വിമർശനങ്ങളോടാണ് കെജ്രിവാളിെൻറ പ്രതികരണം.
ചില ആശുപത്രികൾ കോവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ വിസമ്മതിക്കുന്നുണ്ട്. രോഗികളെ പ്രവേശിപ്പിക്കാത്ത ആശുപത്രികൾക്കെതിരെ കർശന നടപടിയുണ്ടാകും. കുറച്ച് ദിവസത്തെ സമയം സർക്കാറിന് നൽകണം. അതിനുള്ളിൽ അന്വേഷണം നടത്തി ഏതെല്ലാം ആശുപത്രികളിലാണ് കിടക്കകൾ ഒഴിവുള്ളതെന്ന് കണ്ടെത്തി അത് കോവിഡ് രോഗികളുടെ ചികിൽസക്കായി ലഭ്യമാക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
1,330 പേർക്കാണ് ഡൽഹിയിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഡൽഹിയിലെ കോവിഡ് രോഗികളുടെ എണ്ണം 26,000 ആയി. 708 പേർ ഇതുവരെ രോഗംബാധിച്ച് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.