'ആര്യന്​ പ്രതീക്ഷയുണ്ട്​, അവൻ ഷാറൂഖ്​ ഖാന്‍റെ മകനാ, ഞങ്ങൾ സാധാരണക്കാർ' –കൂട്ടുപ്രതിയുടെ പിതാവ്​

മും​ബൈ: ഷാ​റൂ​ഖ്​ ഖാന്‍റെ മ​ക​നാ​ണെ​ന്ന​ത് ആ​ര്യ​ൻ ഖാ​ന്​ ​ മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ ജ​യി​ൽ മോ​ച​ന​ത്തി​ന്​ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന ഘ​ട​ക​മാ​ണെ​ന്ന്​ സ​ഹ​പ്ര​തി അ​ർ​ബാ​സ്​ മ​ർ​ച്ച​ൻ​റി‍െൻറ പി​താ​വ്​ അ​ഭി​ഭാ​ഷ​ക​ൻ അ​സ്​​ലം മ​ർ​ച്ച​ൻ​റ്. ത​ങ്ങ​ൾ ഒ​രു സ്വാ​ധീ​ന​വു​മി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​റ്റ​മി​ത്ര​ങ്ങ​ളാ​യ അ​വ​രെ ജ​യി​ലി​ൽ വെ​വ്വേ​റെ പാ​ർ​പ്പി​ച്ച​ത്​ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​രു​ന്നു.

പെ​ട്ടെ​ന്ന്​ ജാ​മ്യം കി​ട്ടു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. മ​ക​ന്​ ക​ടു​ത്ത ശാ​രീ​രി​ക അ​സ്വാ​സ്​​ഥ്യ​ങ്ങ​ളു​ണ്ടാ​കു​ന്നു. ജ​യി​ലി​ൽ കാ​ണാ​ൻ ചെ​ല്ലു​മ്പോ​ഴൊ​ക്കെ ജാ​മ്യ​ത്തെ കു​റി​ച്ചാ​ണ്​ അ​വ​ൻ ചോ​ദി​ക്കു​ന്ന​ത്. ശ്ര​മി​ക്കു​ന്നു​വെ​ന്ന്​ സ​മാ​ധാ​നി​പ്പി​ക്കും- സ്വ​കാ​ര്യ ചാ​ന​ലി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​സ്​​ലം മ​ർ​ച്ച​ൻ​റ്​ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്​​ച​യാ​ണ്​ ഇ​രു​വ​രു​ടെ​യും ജാ​മ്യാ​പേ​ക്ഷ ബോം​ബെ ഹൈ​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.