ഉടുപ്പി: 'ബേഠി ബച്ചാവോ ബേഠി പഠാവോ' പ്രകാരം വിദ്യാഭ്യാസത്തിനുള്ള അവകാശം തങ്ങൾക്കില്ലേയെന്ന് ഹിജാബ് വിവാദത്തിൽ കർണാടക സർക്കാരിനോട് ചോദ്യങ്ങളുമായി മുസ്ലിം വിദ്യാർഥികൾ.
കോളജ് പഠനത്തിന്റെ തുടക്കാകാലത്ത് തങ്ങൾ ഹിജാബ് ധരിക്കുന്നുണ്ടെന്നും അവർ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' എന്നതിനെക്കുറിച്ച് ഒരുപാട് സംസാരിക്കുന്നുണ്ട് ഞങ്ങളും പെൺകുട്ടികൾ അല്ലേയെന്നുമാണ് വിദ്യാർഥിനികൾ ചോദിക്കുന്നത്.
'ഞങ്ങളും ഈ രാജ്യത്തെ പെൺമക്കൾ തന്നെയാണ്. എന്തുകൊണ്ടാണ് സർക്കാരിന് ഹിജാബ് പെട്ടെന്ന് പ്രശ്‌നമായത്?. മൂന്ന് വർഷത്തോളമായി ഹിജാബ് ധരിച്ച് തന്നെയാണ് കോളജിൽ എത്തിയത്. ഇപ്പോൾ എങ്ങനെയാണ് ഇത് പ്രശ്നമായി മാറിയത്' ഒരു വിദ്യാർഥിനി ചോദിച്ചു.
തങ്ങളെ കോളജിൽ നിന്നും പുറത്താക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കാവി ഷാൾ ധരിച്ച് പ്രതിഷേധിക്കുന്നതെന്നും ഞങ്ങൾക്ക് പഠിക്കാനും മതം പിന്തുടരാനും അവകാശമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഒരിക്കലും ഹിജാബും വിദ്യാഭ്യാസവും ഉപേക്ഷിക്കാൻ പോകുന്നില്ലെന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും ഇപ്പോഴും ഞങ്ങൾ സ്വതന്ത്രരായിട്ടില്ലെന്നും അവർ പറഞ്ഞു. കാവി ഷാൾ ധരിച്ച് ഒരുപറ്റം വിദ്യാർഥികൾ പ്രതിഷേധം നടത്തിയതിൽ അവരോട് ഒരിക്കലും കാവി ധരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല. എല്ലാവർക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യമുണ്ട് പക്ഷെ അവർക്കത് നിർബന്ധമല്ല ഞങ്ങൾക്ക് ഹിജാബ് നിർബന്ധമാണ്. കുട്ടിക്കാലം മുതൽ ഞങ്ങൾ ഇത് ധരിക്കുന്നതാണെന്നും പെൺകുട്ടികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.