അമരാവതി: വെറുംകൈയുമായി ആന്ധ്രയിലേക്ക് വരാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നാണമില്ലേ എന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. ആന്ധ്ര പ്രദേശ് പുനഃസംഘടനാ നിയമം 2014 പ്രകാരം നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തത് സംബന്ധിച്ച് അഞ്ചു കോടി ജനങ്ങളോട് വിശദീകരിക്കാൻ മോദി ബാധ്യസ്ഥനാണെന്നും നായിഡു പറഞ്ഞു.
തുറമുഖ നഗരമായ വിശാഖപ്പട്ടണത്ത് മോദി സന്ദർശിക്കാനിരിക്കെയാണ് നായിഡുവിെൻറ വിമർശനം. മോദി അധികാരത്തിലെത്തിയിട്ട് അഞ്ച് വർഷമായി. ആന്ധ്രപ്രദേശിന് നൽകിയ ഒരു വാഗ്ദാനം പോലും പാലിക്കപ്പെട്ടില്ല. താൻ വ്യക്തിപരമായി തന്നെ ഇക്കാര്യത്തിനായി 29 തവണ ഡൽഹി സന്ദർശിച്ചു. നിരവധി തവണ ആവശ്യപ്പെട്ടു. ഒരു ഗുണവും ഉണ്ടായില്ല. -ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.
ജനങ്ങൾ രോഷാകുലരാണ്. അഞ്ചുകോടി ജനങ്ങളുടെ പ്രതിനിധിയായി നിന്ന് നിങ്ങളുടെ വഞ്ചനയെ താൻ ചോദ്യം ചെയ്യുന്നു. ജനവികാരം മനസിലാക്കുകയാണ് ജനപ്രതിനിധികളുടെ ഉത്തരവാദിത്തം എന്ന് ഒാർമിപ്പിക്കുകയാണെന്നും ആന്ധ്ര മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.