വാക്കുതർക്കം; മകൻ ചട്ടുകം ഉപയോഗിച്ച് പിതാവിനെ കൊലപ്പെടുത്തി

ലഖ്നോ: വാക്കുതർക്കത്തെ തുടർന്ന് മകൻ 65 വയസുള്ള പിതാവിനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മാൻപൂർ ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഗ്രാമത്തിലെ വയലിൽ വെച്ച് ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് 35കാരനായ മകൻ പിതാവ് ജഗദീഷിനെ കുത്തി കൊലപ്പെടുത്തിയത്.

വാക്കുതർക്കത്തിനിടെ ചട്ടുകം ഉപയോഗിച്ചാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കേസ് അന്വേഷിക്കാൻ ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും ഗ്രാമത്തിൽ എത്തിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Argument; The son killed his father with a shovel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.