അരിക്കൊമ്പനെ നിരീക്ഷിക്കാൻ തമിഴ്നാട്ടിൽ പ്രത്യേക സംഘം; മേഘമലയിൽ സഞ്ചാരികൾക്ക് നിയന്ത്രണം

കുമളി: പെരിയാർ കടുവ സങ്കേതത്തിൽ നിന്നും തമിഴ്നാട്ടിലെ മേഘമല ഭാഗത്തേക്ക് നീങ്ങിയ അരിക്കൊമ്പനെ നിരീക്ഷിക്കാൻ തമിഴ്നാട് സർക്കാർ 120 പേരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചു. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയ സാഹചര്യത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകി. മേഘമലയിൽ വിനോദസഞ്ചാരികൾക്ക് വനംവകുപ്പ് നിയന്ത്രണമേർപ്പെടുത്തി. മേഘമല, ഇരവിങ്കലാർ, മണമലർ മേഖലകളിൽ ജനങ്ങൾ ആശങ്കയിലാണ്.

മേഘമല ടൈഗർ റിസർവിന് സമീപമാണ് അരിക്കൊമ്പനുള്ളത്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. തൊഴിലാളികളും വനപാലകരും ചേർന്ന് അരിക്കൊമ്പനെ പടക്കം പൊട്ടിച്ചും മറ്റും കാട്ടിലേക്ക് തുരത്തുകയായിരുന്നു.


ഇടുക്കി ചിന്നക്കനാൽ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കുകയും നിരവധി ജീവനുകൾ കവരുകയും ചെയ്ത അരിക്കൊമ്പനെ ഏപ്രിൽ 29നാണ് മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെനിന്നാണ് അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയിലേക്ക് കടന്നത്. 


Tags:    
News Summary - Arikkomban enters human settlements in TN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.