ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് തമിഴ് സൂപ്പർ താരം രജനികാന്ത് പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപന സൂചനകളുമായി രജനിയുടെ ആരാധകനും ഉപദേശകനുമായ അർജുനമൂർത്തി. രജനിയുടെ ഫാൻസ് അസോസിയേഷനായ രജനി മക്കൾ മൺട്രത്തിന്‍റെ കോഓർഡിനേറ്റർ കൂടിയാണ് അദ്ദേഹം. രജനികാന്തിന്‍റെ ആശയങ്ങൾ വഴികാട്ടിയാകുമെന്നും അദ്ദേഹത്തിന്‍റെ ആശയങ്ങളിലൂടെ രാഷ്ട്രീയ മാറ്റം കൊണ്ടുവരുമെന്നും അർജുനമൂർത്തി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
'ഞാൻ അദ്ദേഹത്തിന്‍റെ കാൽപാദം കുമ്പിടും. അദ്ദേഹം എന്നെ ലോകത്തിന് മുമ്പിൽ പരിചയപ്പെടുത്തുേമ്പാൾ എനിക്ക് ഒരുപാട് ദൂരം യാത്ര ചെയ്യാനാകും. അദ്ദേഹത്തിന്‍റെ സ്വപ്നം ഞാൻ സാക്ഷാത്കരിക്കും' -ബി.ജെ.പി ബൗദ്ധിക സെൽ മുൻ തലവൻ കൂടിയായ അർജുനമൂർത്തി പറഞ്ഞു.
രജനിയുടെ ആരാധകരെ അർജുനമൂർത്തി പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
എല്ലാവർക്കും അറിയാം സൂപ്പർസ്റ്റാൻ രജനികാന്ത് ലോകത്തിന് മുമ്പിൽ എന്നെ പരിചയപ്പെടുത്തി. ഡോക്ടർമാരുടെ നിർദേശപ്രകാരം അേദ്ദഹത്തിന് രാഷ്ട്രീയ പാർട്ടി പ്രവർത്തനത്തിലേക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. നിരവധി ആരാധകരേയും ആളുകളെയും പോലെ ഞാനും ഇക്കാര്യത്തിൽ വിഷമിച്ചു. അത് നികത്തുന്നതിനായി അദ്ദേഹത്തിന്‍റെ ആശയങ്ങൾ നടപ്പാക്കും -അർജുനമൂർത്തി സാമൂഹികമാധ്യമത്തിൽ കുറിച്ചു.
തൊഴിൽ നൈതികത പരിഗണിച്ച് അദ്ദേഹത്തിന്‍റെ പേരോ ചിത്രമോ ഇതിൽ ഉപയോഗിക്കില്ല. ഏതു ഘട്ടത്തിലും രജനികാന്ത് മാത്രമായിരിക്കും തലൈവർ. രജനികാന്ത് രാഷ്ട്രീയത്തിൽ ഇല്ലെങ്കിൽ പോലും -അർജുനമൂർത്തി കൂട്ടിച്ചേർത്തു.
നേരത്തേ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന പ്രഖ്യാപനവുമായി രജനികാന്ത് രംഗത്തെത്തിയിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പ്രഖ്യാപനത്തിൽനിന്ന് അദ്ദേഹം പിൻമാറുകയായിരുന്നു. ബി.ജെ.പിയുടെ സെൽ തലവൻ സ്ഥാനം കഴിഞ്ഞവർഷം ഡിസംബർ മൂന്നിനാണ് അർജുനമൂർത്തി ഒഴിയുന്നത്. ഒരിക്കൽ പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും രജനികാന്തും തന്‍റെ രണ്ടു കണ്ണുകളാണെന്ന് അർജുനമൂർത്തി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.