അർമാൻ കോഹ്​ലിയുടെ ജാമ്യാപേക്ഷ തള്ളി


മും​ബൈ: ല​ഹ​രി​മ​രു​ന്ന് കൈ​വ​ശം വെ​ച്ച​തി​നും ഉ​പ​യോ​ഗി​ച്ച​തി​നും അ​റ​സ്​​റ്റി​ലാ​യ ബോ​ളി​വു​ഡ് താ​രം അ​ർ​മാ​ൻ കോ​ഹ്​​ലി​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. ജ​സ്​​റ്റി​സ്​ എ​ൻ. ഡ​ബ്ലി​യു സാം​ബ്ര​യു​ടെ ഏ​കാം​ഗ ബെ​ഞ്ചാ​ണ്​ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​ത്​. 1.2 ഗ്രാം ​കൊ​​​ക്കൈ​​നു​മാ​യി ആ​ഗ​സ്​​റ്റി​ലാ​ണ്​ ന​ട​നെ നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ.​സി.​ബി) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കു​റ​ഞ്ഞ അ​ള​വാ​യ​തി​നാ​ൽ സ്വ​ന്തം ഉ​പ​യോ​ഗ​ത്തി​നു​ള്ള​ത്​ എ​ന്ന നി​ല​ക്കാ​ണ്​ കേ​സെ​ടു​ത്ത​ത്. പി​ന്നീ​ട്​ ല​ഹ​രി ക​ട​ത്തു​കാ​രെ എ​ൻ.​സി.​ബി അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ഇ​വ​രി​ൽ​നി​ന്ന്​ കൂ​ടി​യ അ​ള​വി​ൽ ല​ഹ​രി​മ​രു​ന്ന്​ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. പ്ര​ത്യേ​ക കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ ന​ട​ൻ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Armaan Kohli's bail plea rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.