ജയ്പൂർ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനിടെ രാജസ്ഥാനിൽ ഗുണ്ടാതലവൻ കൊല്ലപ്പെട്ടു. ബുധനാഴ്ചയാണ് സംഭവം. പൊലീസ് സുരക്ഷയിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനിടെയാണ് കൊലപാതകമുണ്ടായത്. ബി.ജെ.പി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുൽദീപ് ജാഗിനയെയാണ് വെടിവെച്ച് കൊന്നത്.
ജയ്പൂർ ജയിലിൽ നിന്നും ഭരത്പൂർ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കുൽദീപിന് നിരവധി തവണ വെടിയേറ്റു. അക്രമത്തിന് ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. അമോലി ടോൾ പ്ലാസക്ക് സമീപമാണ് ആക്രമണമുണ്ടായത്. രാജസ്ഥാനിലെ സർക്കാർ ബസിൽ വെച്ചാണ് സംഭവം. വെടിവെപ്പിൽ ചില പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുൽദീപ് ജാഗിനയും മറ്റ് പ്രതികളും സഞ്ചരിച്ച ബസ് അക്രമികൾ തടയുകയായിരുന്നു. തുടർന്ന് പൊലീസുകാർക്ക് നേരെ മുളക് പൊടിയെറിഞ്ഞാണ് വെടിയുതിർത്തത്. കേസിലെ മറ്റൊരു പ്രതിയായ വിജയ്പാൽ വെടിവെപ്പിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. കാറിലും രണ്ട് മോട്ടോർ സൈക്കിളുകളിലുമായി വന്ന 12ഓളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.