മധ്യപ്രദേശ്: മനുഷ്യർ ഡ്രൈവിങ് ലൈസൻസ് എടുക്കുന്നത് സർവ സാധാരണമാണ്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് വിക്രം അഗ്നിഹോത്രി. ഇരുകൈകളുമില്ലാതെയാണ് ഇയാൾ ലൈസൻസ് സ്വന്തമാക്കിയത്. കാലുകള്‍ കൊണ്ട് കാര്‍ ഓടിച്ചാണ് വിക്രം ഈ അപൂർവ നേട്ടം കൈവരിച്ചത്. നിരവധി നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് അസാധ്യമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന കാര്യം 45 വയസുകാരൻ സാധ്യമാക്കിയത്.
ഇന്‍ഡോറിലാണ് സംഭവം. നേരത്തെ കാറോടിക്കാന്‍ വിക്രം ഡ്രൈവറുടെ സഹായം തേടിയിരുന്നു. പിന്നീട് വിക്രമിന് സ്വന്തമായി കാർ ഒാടിക്കണമെന്ന് വാശിയായി. അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്ക് ആരെയും ആശ്രയിേക്കണ്ടതില്ലെന്ന നിലപാടാണ് ഈ തീരുമാനത്തിന് പിന്നിൽ. അങ്ങനെയാണ് കാര്‍ സ്വയം ഓടിക്കണമെന്ന് തോന്നിത്തുടങ്ങിയത്. ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമുള്ള കാറാണ് വിക്രം ഓടിക്കുന്നത്.
വലതു കാല്‍ കൊണ്ട് സ്റ്റിയറിങ് തിരിക്കും, ഇടതു കാലാകട്ടെ ആക്സിലറേറ്ററിലും. അങ്ങനെ അവസാനം വിക്രം അഗ്നിഹോത്രിക്ക് ലേണേഴ്സ് ലൈസന്‍സ് കിട്ടി. കാലു കൊണ്ട് വാഹനം ഭംഗിയായി ഓടിക്കുമെങ്കിലും കൈകൊണ്ട് കാണിക്കേണ്ട സിഗ്നല്‍ നല്‍കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അധികൃതര്‍ അപേക്ഷ നിരസിക്കുകയായിരുന്നു.
തുടര്‍ന്ന് വിക്രം ഗ്വാളിയോര്‍ ട്രാന്‍സ്പോര്‍ട്ട് ട്രൈബ്യൂണലിനെ സമീപിച്ചു. കേന്ദ്രമന്ത്രിമാര്‍ക്ക് ഉള്‍പ്പെടെ നിവേദനം നല്‍കി. ഒടുവില്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമാകും വിധത്തില്‍ കാറില്‍ പരിഷ്കരണം വരുത്താന്‍ ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഈ വര്‍ഷം സെപ്തംബര്‍ 30നാണ് വിക്രമിന്‍റെ സ്വപ്നം യാഥാര്‍ഥ്യമാക്കി കൊണ്ട് ലൈസന്‍സ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.