ന്യൂഡൽഹി: രാജ്യത്തിെൻറ പ്രഥമ സംയുക്ത സൈനിക മേധാവി ജനുവരിയിൽ ചുമതലയേൽക്കാൻ സാധ്യത. നിലവിെല കരസേന മേധാവി ജനറൽ ബിപിൻ റാവത്തിനാണ് സാധ്യതയെന്ന് ഉന്നത വൃത്ത ങ്ങൾ വ്യക്തമാക്കുന്നു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് രാജ്യത്തിെ ൻറ ചരിത്രത്തിൽ ആദ്യമായി മൂന്നു സേനകൾക്കും മുകളിലായി ഒറ്റ സൈനിക മേധാവിയെ നിയമിക്കുന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. ഇതുപ്രകാരം ഏക സൈനിക മേധാവിയുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും തയാറാക്കുന്നതിന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിെൻറ നേതൃത്വത്തിൽ ഉന്നതതലസമിതി രൂപവത്കരിച്ചിരുന്നു. സമിതി തങ്ങളുടെ നിർദേശം മൂന്നാഴ്ചക്കകം സമർപ്പിക്കും.
കര, നാവിക, വ്യോമ സേനാവിഭാഗങ്ങൾ ഏക സൈനിക മേധാവി പദവിയിലേക്ക് പരിഗണിക്കപ്പെടേണ്ട ഉന്നത കമാൻഡർമാരുടെ പേരുവിവരങ്ങൾ പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയിരുന്നു. ഏക ൈസനിക മേധാവി സ്ഥാനത്തേക്കുള്ള പരിഗണനയിൽ മുൻപന്തിയിലുള്ള കരസേന മേധാവി ബിപിൻ റാവത്ത് ഡിസംബർ 31ന് വിരമിക്കും. പ്രോട്ടോകോൾ പ്രകാരം മൂന്നു സേന മേധാവികളേക്കാൾ മുകളിലായിരിക്കും സംയുക്ത ൈസനിക മേധാവിയുടെ സ്ഥാനം.
രാജ്യം നേരിടുന്ന സുപ്രധാനവും തന്ത്രപ്രധാനവുമായ സൈനിക വിഷയങ്ങളിൽ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ഉപദേശം നൽകുന്ന ഏക കേന്ദ്രമായി സൈനിക മേധാവി മാറും. ഇന്ത്യ നേരിടുന്ന വെല്ലുവിളികളിൽ മൂന്നു േസന വിഭാഗങ്ങൾക്കിടയിലും സഹകരണം വർധിപ്പിക്കലും ഏക ൈസനിക മേധാവിയുടെ ഉത്തരവാദിത്തമാണ്. ഇതുവരെ മൂന്നു സേന മേധാവികളെയും ഉൾക്കൊള്ളിച്ച് ഉണ്ടായിരുന്ന ഇൻറഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫിന് പകരമായാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.