അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു

ഗുവാഹതി: അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിൽ സൈനിക ഹെലികോപ്റ്റർ തകർന്നു. അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ ആണ് മിഗ്ഗിങ് ഗ്രാമത്തിനു സമീപം തകർന്നുവീണത്.

അപകട സ്ഥലത്തേക്കുള്ള വഴി ദുർഘടമായത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഈ മാസം അരുണാചൽ പ്രദേശിലുണ്ടാകുന്ന രണ്ടാമത്തെ ഹെലികോപ്റ്റർ അപകടമാണിത്.

ഈ മാസാദ്യം തവാങ് നഗരത്തിൽ ഹെലികോപ്റ്റർ തകർന്ന് പൈലറ്റും ഭാര്യയും മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Army helicopter crashes in arunachal pradesh, search operation on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.