ഹരിയാനയിലെ ജിന്ദിൽ സൈനിക ഹെലികോപ്ടർ അടിയന്തിരമായി ഇറക്കി

ചണ്ഡീഗഢ്: ഹരിയാനയിലെ ബതിന്തയിൽ നിന്ന് ഡൽഹിയിലേക്ക് പറക്കുകയായിരുന്ന സൈനിക ഹെലികോപ്ടർ ജിന്ദിലെ ജജൻവാല ഗ്രാമത്തിലെ വയലിൽ അടിയന്തിരമായി ഇറക്കി. ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്ന് പേരും സുരക്ഷിതരാണ്.

ഞായറാഴ്ച്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ ഗ്രാമവാസികൾ സൈനികർക്ക് അടിയന്തര സഹായങ്ങൾ നൽകി. സൈനികർക്ക് ചായയും ഭക്ഷണവും നാട്ടുകാർ എത്തിച്ചു.

മെക്കാനിക് അടക്കം നാല് പേരടങ്ങിയ മറ്റൊരു സൈനിക ഹെലികോപ്റ്റർ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ നടത്തി. തകറാറുകൾ പരിഹരിച്ചതിനുശേഷം ഹെലികോപ്റ്റർ വീണ്ടും പറന്നു.

സ്ഥലത്തെ പ്രധാന ഉദ്യോഗസ്ഥരും സംഭവസ്ഥത്തെത്തിയിരുന്നു. ഹെലികോപ്റ്ററിന്‍റെ ചില തകരാറുകൾ മൂലമാണ് അടിയന്തരമായി വയലിലിറക്കിയത്, ബോർഡിലുണ്ടായിരുന്ന മൂന്ന് സൈനികരും സുരക്ഷിതരാണെന്നും ഉടൻ തന്നെ മറ്റൊരു ഹെലികോപ്റ്ററിൽ സൈനികർ വന്ന് അറ്റകുറ്റപ്പണികൾ നടത്തിയെന്നും ജിന്ദിലെ തഹസിൽദാർ വീരേന്ദർ കുമാർ പറഞ്ഞു.

Tags:    
News Summary - Army helicopter makes emergency landing in Jind, Haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.