സൈന്യത്തി​െൻറ വ്യാജ ഏറ്റുമുട്ടലുകൾ തുറന്നു കാണിച്ചു; ജീവന്​ ഭീഷണിയെന്ന്​ ലെഫ്​. കേണൽ 

ന്യൂഡൽഹി: സൈന്യത്തി​​​​െൻറ വടക്കുകിഴക്കൻ ഇൻറലിജൻസ്​ സർവൈലൻസ്​ വിങ്ങി​​​​െൻറ ഒരു യൂണിറ്റ്​​ നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകളും കവർച്ചകളും തുറന്നു കാണിച്ചതിനാൽ ത​​​​െൻറയും കുടുംബാംഗങ്ങളുടെയും ജീവൻ അപകടത്തിലാണെന്ന്​ സൈനിക ഉദ്യോഗസ്​ഥൻ. മണിപ്പൂരിൽ നിയമനം ലഭിച്ച ​ൈസനിക ഉദ്യോഗസ്​ഥനായ​ ഫ്​. കേണൽ ധരംവീർ സിങ്ങാണ്​ കോടതിയെ ഇക്കാര്യം അറിയിച്ചത്​. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും സത്യവാങ്​മൂലം സമർപ്പിച്ചിട്ടുണ്ടെന്നും ​ൈസനിക വൃത്തങ്ങൾ പറയുന്നു. 

ജൂലൈ ഒന്നിന്​ ലെഫ്​. കേണൽ ധരംവീർ സിങ്ങി​െന രണ്ട്​ ഉദ്യോഗസ്​ഥരുടെ സാന്നിധ്യത്തിൽ ഇംഫാലിലെ വീട്ടി​െലത്തി സൈന്യം അറസ്​റ്റ്​ ചെയ്​തിരുന്നു. അദ്ദേഹത്തി​​​​െൻറ ഭാര്യ രഞ്​ജു സിങ്​ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ്​ സംഭവം പുറത്തറിയുന്നത്​.  

സൈന്യത്തി​​​​െൻറ ഇൻറലിജൻസ്​ സർവൈലിൻസ്​ വിങ്ങി​​​​െൻറ നേതൃത്വത്തിൽ നടത്തിയ വ്യാജ ഏറ്റുമുട്ടൽ കൊലകളെയും കവർച്ചകളെയും കുറിച്ച്​ ​ 52 കാരനായ ലെഫ്​. കേണൽ 2016 സെപ്​തംബറിൽ മുതിർന്ന ഉദ്യോഗസ്​ഥർക്ക്​ പരാതി അയച്ചിരുന്നുവെന്ന്​ ജൂലൈ 20 ന്​ കോടതിൽ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ പറയുന്നു. സംഭവത്തിൽ നടപടി ഉണ്ടാകുമെന്ന്​ ഉദ്യോഗസ്​ഥർ ഉറപ്പു നൽകിയെങ്കിലും പരാതി പിൻവലിക്കാൻ താൻ നിർബന്ധിതനായി എന്നും അദ്ദേഹം ആരോപിക്കുന്നു. 

ത​​​​െൻറ അറസ്​റ്റ്​ വേട്ടയാടലി​​​​െൻറ ഭാഗമാണെന്നും ത​െന്ന അപമാനിക്കാൻ സംഘടിതമായ ശ്രമം നടക്കുന്നുവെന്നും ലെഫ്​. കേണൽ ആരോപിച്ചു. 2010 മാർച്ച്​ 10, ഫെബ്രുവരി അഞ്ച്​, 2011 ആഗസ്​ത്​ 19 എന്നീ ദിവസങ്ങളിൽ വ്യാജ ഏറ്റുമുട്ടലുകൾ നടന്നതായും അദ്ദേഹത്തി​​​​െൻറ പരാതിയിലുണ്ട്​. 

എന്നാൽ കേണലി​​​​െൻറ അറസ്​റ്റ​ുമായി ബന്ധപ്പെട്ട ആരോപണത്തിന്​ അടിസ്​ഥാനമില്ലെന്ന്​ സൈനിക വൃത്തങ്ങൾ പറയുന്നു. നേരത്തെ, ഇൗ ആരോപണങ്ങൾ ഗുവാഹത്തി ഹൈകോടതിക്ക്​ മുമ്പാകെ വന്നിരുന്നെന്നും കഴമ്പില്ലെന്ന്​ കണ്ട്​ ഇവ കോടതി തള്ളുകയായിരുന്നെന്നും ​ൈസന്യം വ്യക്​തമാക്കി. 

Tags:    
News Summary - Army Officer Says Targeted For Exposing Fake Encounters -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.