സൈനി​ക​െൻറ കൊലപാതകത്തിൽ പ​െങ്കന്ന്​ സംശയം; മൂന്ന്​ ജവാൻമാരെ ചോദ്യം ചെയ്​തു

ശ്രീനഗർ: ജമ്മു കശ്​മീരിൽ ​ൈസനികൻ കൊല്ലപ്പെട്ട കേസിൽ പങ്കുണ്ടെന്ന്​​ ആരോപിക്കപ്പെട്ട മൂന്ന്​ ​ജവാൻമാരെ സൈ ന്യം ചോദ്യം ചെയ്യുന്നു. കഴിഞ്ഞ വർഷം ജൂണിലാണ്​ കശ്​മീരിൽ ജവാൻ ഒൗറംഗസേബ്​ കൊല്ലപ്പെട്ടത്​. അദ്ദേഹത്തെ കുറിച് ചുള്ള വിവരങ്ങൾ തീവ്രവാദികൾക്ക്​ ചോർത്തി നൽകി എന്ന്​ കരുതുന്ന ​ൈസനികരെയാണ്​ ചോദ്യം ചെയ്യുന്നത്​.

കുടുംബ​ത്തോടൊപ്പം ഇൗദ്​ ആഘോഷിച്ചതിനു ശേഷം പുൽവാമയിൽ നിന്ന്​ പൂഞ്ചിലേക്ക്​ സ്വകാര്യ വാഹനത്തിൽ പോവുകയായിരുന്ന ഒൗറംഗസേബിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ്​ റിപ്പോർട്ട്​. തലക്കും കഴുത്തിനും വെടിയേറ്റ നിലയിൽ ഒൗറംഗ​േസബി​​​െൻറ മൃതദേഹം പുൽവാമയിൽ പൊലീസാണ്​ കണ്ടെത്തിയത്​.

ഒൗറംഗസേബി​​​െൻറ അതേ റെജിമ​​െൻറിലുള്ള മൂന്ന്​ സൈനികർക്കാണ്​ കൊലപാതകത്തിൽ പങ്കുണ്ടെന്ന്​ സംശയിക്കുന്നത്​. ഒൗറംഗസേബി​​​െൻറ യാത്രകളെ കുറിച്ചുള്ള വിവരങ്ങൾ തീവ്രവാദികൾക്ക്​ ചോർത്തി നൽകിയത്​ ഇൗ മൂന്നു പേരാണ്​ എന്ന്​ സംശയിക്കുന്നു. മരണാനന്തര ബഹുമതിയായി ശൗര്യചക്ര നൽകി ഒൗറംഗസേബിനെ​ രാജ്യം ആദരിച്ചിരുന്നു.

Tags:    
News Summary - Army Questions 3 Jawans Over Killing Of Soldier -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.