താനെ: ആര്‍മി റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ഞായറാഴ്ച നടത്തിയ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു. സംഭവത്തത്തെുടര്‍ന്ന് താനെ പൊലീസ് ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡില്‍ 18 പേരെ മഹാരാഷ്ട്രയില്‍നിന്നും ഗോവയില്‍നിന്നും അറസ്റ്റ് ചെയ്തു.
ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് 250ഓളം വിദ്യാര്‍ഥികളും കസ്റ്റഡിയിലുണ്ട്. സംഭവത്തത്തെുടര്‍ന്ന് കാംപ്തീ, നാഗ്പുര്‍, അഹ്മദ്നഗര്‍, അഹ്മദാബാദ്, ഗോവ, കിര്‍കി തുടങ്ങിയ പത്ത് കേന്ദ്രങ്ങളിലെ പരീക്ഷ റദ്ദാക്കി.
സോള്‍ജിയര്‍ ക്ളര്‍ക്ക്, സ്ട്രോങ്മാന്‍, സോള്‍ജിയര്‍ ട്രേഡ്സ്മാന്‍ തുടങ്ങിയ തസ്തികകളിലേക്കാണ് രാജ്യത്തെ 52 സെന്‍ററുകളിലായി പരീക്ഷ നടന്നത്. ചോദ്യ പേപ്പര്‍ ചോര്‍ന്നതായി രഹസ്യവിവരം ലഭിച്ചതിനത്തെുടര്‍ന്ന് താനെ സിറ്റി പൊലീസ് മഹാരാഷ്ട്രയിലെ നാസിക്, പുണെ, നാഗ്പുര്‍ എന്നിവിടങ്ങളിലും ഗോവയിലും ലോക്കല്‍ പൊലീസിന്‍െറ സഹായത്തോടെ റെയ്ഡ് നടത്തുകയായിരുന്നു. ചില കോച്ചിങ് സെന്‍റര്‍ നടത്തിപ്പുകാരും സൈന്യത്തില്‍ ജോലി ചെയ്യുന്ന ചിലരുമാണ് ലോഡ്ജുകളിലും മറ്റ് സ്ഥലങ്ങളിലുംവെച്ച് ചോദ്യ പേപ്പര്‍ നല്‍കിയതെന്ന് താനെ ക്രൈം ബ്രാഞ്ച് സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ നിതിന്‍ താക്കറെ പറഞ്ഞു. വിദ്യാര്‍ഥികള്‍ രണ്ടുലക്ഷം രൂപ വീതമാണ് സംഘത്തിന് നല്‍കിയത്. ചോര്‍ച്ചയെക്കുറിച്ച് ആഭ്യന്തര അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടു. കൂടുതല്‍ കേന്ദ്രങ്ങളിലെ പരീക്ഷ റദ്ദാക്കാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.