ന്യൂഡൽഹി: കോവിഡിനെ നേരിടാൻ രാജ്യത്തിെന്റ വിവിധ ഭാഗങ്ങളിൽ സൈന്യം ആശുപത്രികൾ ഒരുക്കുന്നു. തങ്ങളുടെ മെഡിക്കൽ ജീവനക്കാരെ സംസ്ഥാന സർക്കാറുകൾക്ക് ലഭ്യമാക്കുമെന്നും സൈനിക മേധാവി ജനറൽ എം.എം. നരവനെ പറഞ്ഞു.
പൊതുജനങ്ങൾക്ക് ചികിത്സ നൽകുന്നതിന് സാധ്യമാവുന്ന ഇടങ്ങളിൽ ആശുപത്രികൾ തുറക്കുമെന്നും ആളുകൾക്ക് തൊട്ടടുത്ത സൈനിക ആശുപത്രികളെ സമീപിക്കാമെന്നും പ്രസ്താവനയിൽ അറിയിച്ചു.
ഇറക്കുമതി ചെയ്യുന്ന ഓക്സിജൻ ടാങ്കറുകളും വാഹനങ്ങളും ലഭ്യമാക്കുന്നതിന് സൈന്യം കായികമായി സഹായിക്കുന്നുണ്ടെന്ന് ജനറൽ നരവനെ പ്രധാനമന്ത്രിയെ അറിയിച്ചതായും പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.