പാക് പ്രകോപനം തുടരുന്നു;  ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു

ശ്രീനഗർ: ഇന്ന് രാവിലെയുണ്ടായ പാക് വെടിവെപ്പിൽ ബി.എസ്.എഫ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു.  ബി.എസ്.എഫ് കോൺസ്റ്റബിൾ നിതിൻ സുഭാഷ് ആണ് കൊല്ലപ്പെട്ടത്. വടക്കൻ കാശ്മീരിലെ മച്ചിൽ മേഖലയിലാണ് പാക് സേന വെടിനിർത്തൽ ലംഘനം നടത്തി സൈനികനെ കൊലപ്പെടുത്തിയത്.

അതേസമയം ജമ്മുകശ്മീരിലെ കതുവ , ഹിരാനഗർ മേഖലയിൽ രാവിലെ മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ച് പാക്  സൈന്യം ആക്രമണം നടത്തി. രാവിലെ ആറ് മണിയോടെയായിരുന്നു പാകിസ്ഥാൻ റേഞ്ചേഴ്സ് കനത്ത മോർട്ടാർ ഷെല്ലാക്രമണം നടത്തിയത്. ബി.എസ്.എഫ്  ശകത്മായി തിരിച്ചടിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 

നിതിൻ സുഭാഷ്
 


ഇന്നലെ കുപ്വാര ജില്ലയിലുയുണ്ടായ ആക്രമണത്തിൽ ഭീകരർ ജവാനെ കൊലപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തിന്‍െറ മൃതദേഹം പിന്നീട് അംഗഭംഗം വരുത്തി വികൃതമാക്കിയിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടു. മറ്റ് ഭീകരര്‍ പാക് അധിനിവേശ കശ്മീരിലേക്ക് രക്ഷപ്പെട്ടതായി സൈനിക വക്താവ് പറഞ്ഞു. പാക് സൈന്യത്തിന്‍െറ വെടിവെപ്പിന്‍െറ മറവിലായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം.

Tags:    
News Summary - Army Vows Revenge After Terrorists Kill, Mutilate Soldier, Cross Line Of Control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.