അർണബിന് ഇടക്കാല​ ജാമ്യം അനുവദിച്ച്​ സുപ്രീംകോടതി

ന്യൂഡൽഹി: ആത്​മഹത്യ പ്രേരണ കുറ്റം ചുമത്തി മുംബൈ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത റിപബ്ലിക്​ ടി.വി എഡിറ്റർ അർണബ്​ ഗോസ്വാമിക്ക് ഇടക്കാല​ ജാമ്യം. സുപ്രീംകോടതിയാണ്​ അർണബിന്​ ഇടക്കാല ജാമ്യം അനുവദിച്ചത്​. ബോംബൈ ഹൈകോടതിക്ക്​ അർണബി​െൻറ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ വീഴ്​ചപ്പറ്റിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ഉത്തരവ്​ നടപ്പാക്കുന്നുണ്ടെന്ന്​ മുംബൈ ​പൊലീസ്​ ഉറപ്പ്​ വരുത്തണമെന്ന്​ കോടതി നിർദേശിച്ചു. 50,000 രൂപയുടെ ബോണ്ടിലാണ്​ ജാമ്യം അനുവദിച്ചത്​. കേസ്​ അന്വേഷണവുമായി അർണബ്​ പൂർണമായും സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്​റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്​, ഇന്ദിരബാനർജി എന്നിവരടങ്ങുന്ന ബെഞ്ചി​േൻറതാണ്​ ഉത്തരവ്​.

ഇൻറീരിയർ ഡിസൈനർ അൻവയ്​ നായികും മാതാവ്​ കുമുദ്​ നായികും 2018ൽ ആത്മഹത്യ ചെയ്​തതുമായി ബന്ധപ്പെട്ട്​ പ്രേരണകുറ്റം ചുമത്തിയാണ്​ അർണബിനെ മുംബൈ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്


LATEST VIDEO

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.