ന്യൂഡൽഹി: റിപ്പബ്ലിക് ടി.വി ഉടമ അർണബ് ഗോസ്വാമിയുടെ ഹിന്ദി വാർത്ത ചാനലായ റിപ്പബ്ലിക് ഭാരതിന് യു.കെയിൽ 20,000 പൗണ്ട് (ഇന്ത്യൻ രൂപ 20 ലക്ഷം) പിഴ. പാകിസ്താൻ ജനതക്കെതിരായ വിദ്വേഷ പരാമർശത്തെ തുടർന്ന് ചൊവ്വാഴ്ചയാണ് യു.കെ ബ്രോഡ്കാസ്ററിങ് റെഗുലേറ്റർ ഓഫ്കോം റിപ്പബ്ലിക് ഭാരതിന് പിഴയിട്ടത്.
2019 സെപ്റ്റംബർ ആറിന് ഗോസ്വാമി അവതരിപ്പിച്ച പൂച്ഛാ ഹേ ഭാരത് എന്ന പരിപാടിയിൽ പാകിസ്താനെതിരെ വിദ്വേഷ പരാമർശം നടത്തിയതായി കണ്ടെത്തുകയായിരുന്നു. പാകിസ്താൻ ജനതക്കെതിരെ പരിപാടിയിൽ നിരന്തരം വിദ്വേഷ പ്രചാരണം നടത്തിയതായും കണ്ടെത്തി. പരിപാടിയുടെ തുടർ സംപ്രേക്ഷണത്തിന് ഓഫ്കോം വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.
2019 ജൂൈലയിൽ ഇന്ത്യ ചന്ദ്രയാൻ വിക്ഷേപിച്ചതായിരുന്നു പൂച്ഛാ ഹേ ഭാരത് ചർച്ചയുടെ ആധാരം. മൂന്ന് ഇന്ത്യൻ അതിഥികളും മൂന്ന് പാകിസ്താനി അതിഥികളുമായിരുന്നു അർണബ് ഗോസ്വാമി അവതാരകനായിരുന്ന ചർച്ചയിൽ പെങ്കടുത്തത്. ഇതിൽ ഇന്ത്യക്കെതിരായി തീവ്രവാദ പ്രവർത്തനങ്ങൾ പാകിസ്താൻ നടത്തുന്നതായി ആരോപിക്കുകയായിരുന്നു. പാകിസ്താൻ ജനതയെ തീവ്രാവാദികേളാട് ഉപമിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.