ന്യൂഡൽഹി: അര്‍ണബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക്ക് ടി.വി ചാനല്‍ സംപ്രേഷണം തുടങ്ങി പത്ത് ദിവസങ്ങൾക്കകം ആദ്യ രാജി. ചാനലിലെ ബിസിനസ് റിപ്പോര്‍ട്ടറും അവതാരകയുമായ ചെയ്റ്റി നെരൂലയാണ് രാജി വെച്ചത്. അര്‍ണബ് ഗോസ്വാമി നയിക്കുന്ന റിപ്പബ്ളിക് ചാനല്‍ അധാർമിക മാധ്യമ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് നെരൂലയുടെ രാജി. സി.എ.ന്‍എന്‍-.ഐ.ബി.എന്‍, ഇ.ടി.നൗ, വിയോണ്‍ ടി.വി എന്നീ സ്ഥാപനങ്ങളിലും ബിസിനസ് റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട് ചെയ്റ്റി.
ആരോപണം സംബന്ധിച്ച് സംബന്ധിച്ച് റിപ്പബ്ലിക്ക് ചാനലിന്‍റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. ചൈതിയെ പുറത്താക്കിയെന്ന് ലോകമറിയാനാകും അര്‍ണാബ് ഗോസ്വാമി താല്‍പര്യപ്പെടുന്നതെന്ന് ചെയ്റ്റിയുടെ ഒരു സുഹൃത്ത് പ്രതികരിച്ചു. ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നും സുഹൃത്ത് പറഞ്ഞു. അര്‍ണാബിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് മറ്റ് മാധ്യമ പ്രവര്‍ത്തകരും രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എഡിറ്റോറിയല്‍ വിഭാഗത്തിന് പുറമേ സാങ്കേതിക വിഭാഗത്തില്‍ നിന്നും ജീവനക്കാർ രാജിക്കൊരുങ്ങുന്നുണ്ടെന്നാണ് സൂചന.
മെയ് ആറിനാണ് റിപ്പബ്ലിക് ചാനല്‍ ലോഞ്ച് ചെയ്തത്. ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് ചാനല്‍ സംപ്രേക്ഷണം ആരംഭിച്ചത്. ഇതിന് സേഷം സുനന്ദ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ വാര്‍ത്ത സംപ്രേഷണം ചെയ്‌തിരുന്നു.
ഗാന്ധി കുടുംബത്തെ വളര്‍ത്തുനായയെന്നും കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കാലപ്പെയെ പരാദമെന്നും അര്‍ണാബ് വിളിച്ചത് വിവാദമായിരുന്നു. റിപ്പബ്ലിക് ചാനലിന്‍റെ അവതാരകരെ ബി.ജെ.പി ജേര്‍ണലിസ്റ്റുകള്‍ എന്ന് വിളിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു അര്‍ണാബിന്‍റെ അധിക്ഷേപം. ബി.ജെ.പിയില്‍ നിന്നും പണംവാങ്ങിയാണോ ചാനല്‍ പ്രവര്‍ത്തിക്കുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി വക്താവ് തത്സമയ ചര്‍ച്ചയില്‍ ചോദ്യമുന്നയിക്കുകയും ചെയ്തിരുന്നു. കാഴ്ചക്കാരെ കൂട്ടുന്നതിനായി കൃത്രിമത്വം കാട്ടുന്നതായി ചാനലിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടി ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ ഉടമകള്‍ ചാനലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് അധാർമികത ചൂണ്ടിക്കാട്ടി ചാനലില്‍ നിന്നും ജീവനക്കാരി രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.