അർണബിന്‍റെ വാട്​സ്​ ആപ്​ ചാറ്റ്​ ചോർന്നത്​ ദേശസുരക്ഷക്ക്​ ഭീഷണി; അന്വേഷണം വേണമെന്ന്​ യശ്വന്ത്​ സിൻഹ

ന്യൂഡൽഹി: റിപബ്ലിക്​ ടി.വി എഡിറ്റർ അർണബ്​ ഗോസ്വാമിയുടെ വാട്​സ്​ ആപ്​ ചാറ്റ്​ ചോർന്നത്​ ദേശസുരക്ഷക്ക്​ ഭീഷണിയാണെന്ന്​ യശ്വന്ത്​ സിൻഹ. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും സിൻഹ ആവശ്യപ്പെട്ടു. സംഭവം സർക്കാറിന്​ നാണക്കേടാണെന്നും സിൻഹ കുറ്റപ്പെടുത്തി.

ട്വിറ്ററിലൂടെയാണ്​ അർണബിന്‍റെ വാട്​സ്​ ആപ്​ ചാറ്റ്​ ചോർന്നതിൽ അന്വേഷണം വേണമെന്ന്​ യശ്വന്ത്​ സിൻഹ ആവശ്യപ്പെട്ടത്​. ഇക്കാര്യത്തിൽ പ്രശാന്ത്​ ഭൂഷൺ പറഞ്ഞ കാര്യങ്ങളോട്​ താൻ പൂർണമായും യോജിക്കുകയാണെന്നും സിൻഹ ട്വീറ്റിൽ വ്യക്​തമാക്കി​.

അർണബ്​ ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്​ കമ്പനിയായ ബാർക്​ സി.ഇ.ഒയ​ും തമ്മിലുള്ള വാട്​സ്​ആപ്പ്​ ചാറ്റുകളാണ് കഴിഞ്ഞ ദിവസം​ പുറത്ത്​ വന്നത്​. 500 പേജ്​വരുന്ന ചാറ്റുകളാണ്​ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്​. ടി.ആർ.പി റേറ്റിങ്​ തട്ടിപ്പിൽ നടന്ന ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ ചാറ്റുകളിലൂടെ പുറത്ത്​ വന്നിരുന്നു.

Tags:    
News Summary - Arnab's WhatsApp chat leaked threatens national security; Yashwant Sinha wants probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.