ഭോപാൽ: മധ്യപ്രദേശിൽ 150ഓളം കർഷകരെ വഞ്ചിച്ച് അഞ്ചുകോടി തട്ടിയെടുത്തതായി പരാതി. നാലു ജില്ലകളിൽനിന്നുള്ള കർഷകരിൽനിന്ന് 2600 ക്വിന്‍റൽ കാർഷിക വിളകൾ വണ്ടിച്ചെക്ക് നൽകി തട്ടിയെടുത്തതായാണ് പരാതി.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെയും കൃഷിമന്ത്രി കമൽ പേട്ടലിന്റെയും മണ്ഡലത്തിൽനിന്നുള്ള കർഷകരാണ് കബളിപ്പിക്കെപ്പട്ടത്. കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിലൂടെ മണ്ഡികളിലൂടെയല്ലാതെ കർഷകർക്ക് തങ്ങളുടെ വിളകർ ആവശ്യക്കാർക്ക് നേരിട്ട് നൽകാമെന്ന ബി.ജെ.പിയുടെ വാദത്തിനേറ്റ തിരിച്ചടിയാണിത്.
22ഒാളം കർഷകർ ദേവസിെല സബ് ഡിവിഷനൽ മജിസ്േട്രറ്റിന്റെ ഓഫിസിലേക്ക് മാർച്ച് നടത്തുകയും ഉപരോധിക്കുകയും ചെയ്തതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉപേയാഗിച്ചാണ് വ്യാപാരികൾ കർഷകരുമായി കച്ചവടം നടത്തിയത്. വിളകൾക്ക് നൽകിയ ചെക്ക് മടങ്ങിയതോടെയാണ് കബളിപ്പിക്കെപ്പട്ട വിവരം മനസിലാകുന്നത്. മണ്ഡികളുമായി ബന്ധപ്പെട്ടപ്പോൾ വ്യാപാരികളുടെ യാതൊരു വിവരവും ലഭ്യമല്ലെന്ന് അറിയിക്കുകയായിരുന്നു.
മണ്ഡികൾക്ക് പുറത്ത് വിളകൾ വിൽക്കുന്നതിന്‍റെ നിയന്ത്രണത്തിൽ സംസ്ഥാന സർക്കാർ ഇളവു വരുത്തിയതിന് പിന്നാലെയായിരുന്നു കച്ചവടം.
വിളകൾ കൈമാറിയതിന് ശേഷം അവർ ചെക്ക് നൽകി. എന്നാൽ സമയം കഴിഞ്ഞിട്ടും പണം കിട്ടിയില്ല. ഏകദേശം 150 ഓളം കർഷകരാണ് ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടത്. സേഹോർ, ഹർദ്ദ, ഹോഷങ്കാബാദ് എന്നിവിടങ്ങളിൽനിന്നുള്ള കർഷകരുടെ അഞ്ചുകോടിയോളം രൂപ നഷ്ടമായതായി കർഷകനായ കനയ്യ പേട്ടൽ പറഞ്ഞു. മുഖ്യമന്ത്രിയും കൃഷിമന്ത്രിയും ഇക്കാര്യത്തിൽ ഇടപെടണമെന്നും വ്യാപാരികളെ കണ്ടെത്തി തങ്ങളുടെ പണം തിരികെ നൽകാൻ സഹായിക്കണമെന്നും കർഷകനായ രാഹുൽ പേട്ടൽ പറഞ്ഞു.
കർഷരെ ഇത്തരത്തിൽ കബളിപ്പിച്ചതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 250 ഓളം കർഷകർ കബളിപ്പിക്കപ്പെടുകയും ചെയ്തു. കൃഷിമന്ത്രിയുടെ മണ്ഡലത്തിൽ മാത്രം എട്ടുകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.