ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 50 ഓളം ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഡോക ്ടർമാർക്കും നഴ്സുമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഡൽഹി എയിംസിലെ ഡോക്ടർക്ക് വ്യാഴാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. അടുത്തൊന്നും വിദേശയാത്ര നടത്തിയിട്ടില്ലാത്ത ഡോക്ടർക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്.
കോവിഡ് ബാധ പടരുന്ന സാഹചര്യത്തിൽ ആശുപത്രി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗുണനിലവാരമുള്ള സുരക്ഷ ഉപകരണങ്ങൾ നൽകണമെന്ന് ആരോഗ്യ പ്രവർത്തകർ സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.