കേന്ദ്രസർക്കാർ വകുപ്പുകളിൽ ഒഴിഞ്ഞുകിടക്കുന്നത് 9.79 ലക്ഷം തസ്തികകൾ

ന്യൂഡൽഹി: കേന്ദ്രസർക്കാർ വകുപ്പുകളിൽ ഒഴിഞ്ഞുകിടക്കുന്നത് 9.79 ലക്ഷം തസ്തികകൾ. 2021 മാർച്ച് ഒന്ന് വരെയുള്ള കണക്കുകളാണ് കേന്ദ്രസർക്കാർ പുറത്ത് വിട്ടത്. ലോക്സഭയിലാണ് ഇതുസംബന്ധിച്ച് സർക്കാർ മറുപടി നൽകിയത്.

കേന്ദ്രസർക്കാറിന് കീഴിലെ വിവിധ വകുപ്പുകളിലായി 40.35 ലക്ഷം ജീവനക്കാരാണ് ആവശ്യമായി വരിക. ഇതിൽ ഒമ്പത് ലക്ഷത്തോളം പേരുടെ കുറവുണ്ടെന്നാണ് പേഴ്സണൽ മന്ത്രാലയം സഹമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കുന്നത്.

ഒഴിവുകൾ നികത്തുകയെന്നത് അതാത് മന്ത്രാലയങ്ങളുടെ ഉത്തരവാദിത്തമാണ്. അതിനുള്ള നടപടികൾ മുന്നോട്ട് പോകുകയാണെന്നും മന്ത്രി പറഞ്ഞു. ഒഴിവുകൾ നികത്താൻ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Around 9.79 lakh vacant posts in central government departments as on March 1, 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.